‘അനിലേട്ടന്റെ അവസാന ചിത്രങ്ങള്‍’ പങ്കുവച്ച് സിനിമാ പ്രവര്‍ത്തകന്‍

അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടിന്റെ അവസാന നിമിഷങ്ങളിലെ ചിത്രങ്ങള്‍ പങ്കുവച്ച് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്ട്രോളറുമായ എന്‍ എം ബാദുഷ. ‘അനിലേട്ടന്റെ അവസാന ചിത്രങ്ങള്‍. അനിലേട്ടന്‍ കുളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്ത് എടുത്തതാണ് ഈ ചിത്രങ്ങള്‍…’ എന്നാണ് ചിത്രങ്ങള്‍ക്ക് ഒപ്പം നല്‍കിയിരിക്കുന്ന കുറിപ്പ്.

അതേസമയം തൊടുപുഴ മലങ്കര ജലശയത്തില്‍ മുങ്ങി മരിച്ച അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് തന്നെ സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം നെടുമങ്ങാട്ടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തില്‍ നിന്ന് രാവിലെ സാമ്പിളുകള്‍ ശേഖരിച്ച് കൊവിഡ് പരിശോധനയ്ക്ക് അയച്ചു. പതിനൊന്ന് മണിയോടെ ഫലം നെഗറ്റീവായി.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അനില്‍ നെടുമങ്ങാടും പാലാ സ്വദേശികളായ സുഹൃത്തുക്കളുമൊപ്പം തൊടുപുഴ മലങ്കര ജലശയത്തില്‍ എത്തിയത്. ജോജു ജോര്‍ജ് നായകനായ പീസ് എന്ന സിനിമയുടെ ലൊക്കേഷന്‍ കാണാന്‍ എത്തിയതായിരുന്നു. ഒഴിവ് ദിവസമായിരുന്നതിനാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അഴകയത്തില്‍ പെടുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സിനിമാ താരങ്ങളായ ജോജു ജോര്‍ജ്, സുനില്‍ സുഗത, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിവര്‍ ആശുപത്രിയില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Story Highlights – anil nedumangad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here