പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ്; ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് തിങ്കളാഴ്ച ചോദ്യം ചെയ്യും

Vigilance will question Ibrahim Kunju on Monday

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് തിങ്കളാഴ്ച ചോദ്യം ചെയ്യും. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ചോദ്യം ചെയ്യല്‍ നടക്കുക. രാവിലെ ഒന്‍പത് മുതല്‍ 12 വരേയും വൈകിട്ട് മൂന്ന് മുതല്‍ അഞ്ചുവരേയുമാണ് സമയം അനുവദിച്ചിട്ടുള്ളത്. വിജിലന്‍സ് ഡിവൈ.എസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുക.

അതേസമയം, പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതില്‍ ഇബ്രാഹിംകുഞ്ഞിന്റെ തീരുമാനം തിങ്കളാഴ്ചയ്ക്ക് ശേഷം ഉണ്ടാകും. ഹൈക്കോടതിയെ തന്നെ വീണ്ടും സമീപിക്കാനാണ് സാധ്യത കൂടുതല്‍. സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

Story Highlights – Vigilance will question Ibrahim Kunju on Monday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top