മതപരിവർത്തന നിരോധന ബില്ലുമായി മധ്യപ്രദേശ്; നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം വരെ തടവ്

Madhya Pradesh Anti-Conversion Bill

നിർബന്ധിത മതപരിവർത്തനത്തിനെതിരെ ബില്ലുമായി മധ്യപ്രദേശ് സർക്കാർ. ഉത്തർപ്രദേശിനു പിന്നാലെയാണ് മധ്യപ്രദേശും നിർബന്ധിത മതപരിവർത്തനത്തിനെതിരെ ബിൽ അവതരിപ്പിച്ചത്. റിലീജിയസ് ഫ്രീഡം ബിൽ 2020ന് മന്ത്രിസഭ അംഗീകാരം നൽകി. 1968ലെ റിലീജിയസ് ഫ്രീഡം ആക്ടിന് പകരമാണ് പുതിയ ബിൽ. ബിൽ ഇനി സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കും.

വിവാഹത്തിലൂടെയോ മറ്റേതെങ്കിലും രീതിയിലൂടെയോ നിർബന്ധിതമായി മതം മാറ്റുന്നത് തടയാനാണ് ബിൽ. നിയമലംഘനം നടത്തുന്നവർക്ക് 10 വർഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് വിവരം അറിയിച്ചത്. ലൗ ജിഹാദ് അടക്കമുള്ള നിർബന്ധിത മത പരിവർത്തനവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും ശക്തമായ നിയമാണ് സംസ്ഥാനത്ത് നടപ്പിലാക്കാൻ ഒരുങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു.

Read Also : നിർബന്ധിത മതപരിവർത്തനം; മധ്യപ്രദേശിലും കഠിന ശിക്ഷ നിർദേശിയ്ക്കുന്ന ബിൽ ഉടൻ വിജ്ഞാപനം ചെയ്യും

ഒരാളെ മതം മാറ്റാൻ വേണ്ടി മാത്രമായി നടത്തുന്ന ഏതൊരു വിവാഹവും നിർദ്ദിഷ്ട നിയമ പ്രകാരം അസാധുവായി കണക്കാക്കും. മതം മാറ്റത്തിന് ആഗ്രഹിക്കുന്നവർ രണ്ട് മാസം മുൻപ് ജില്ലാ ഭരണകൂടത്തിനു മുൻപാകെ അപേക്ഷ സമർപ്പിക്കണം.

മതപരിവർത്തനം ആഗ്രഹിയ്ക്കുന്ന ആൾ ഒരു മാസത്തിന് മുൻപ് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകി അനുമതി വാങ്ങണം എന്നതാണ് യുപിയിലെ നിയമം. അല്ലെങ്കിൽ ആറ് മുതൽ മൂന്ന് വർഷം വരെ ആകും ശിക്ഷ ലഭിയ്ക്കുക. ഏതെങ്കിലും വിധം ഉള്ള നിർബന്ധിത മതപരിവർത്തനം നടന്നു എന്ന് പരാതി ഉയർന്നാലും പൊലീസ് കേസ് എടുക്കും. അഞ്ച് വർഷത്തെ ജയിൽ വാസവും പതിനയ്യായിരം രൂപ പിഴയും ആണ് ശിക്ഷ.

Story Highlights – Madhya Pradesh Cabinet Passes Anti-Conversion Bill

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top