‘പരേതനായ പിതാവിന്റെ സ്വപ്നം അവൻ നിറവേറ്റി’; സിറാജിന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ പ്രതികരിച്ച് സഹോദരൻ

Mohammed Siraj Ismail test

ഇന്ത്യൻ യുവ പേസർ മുഹമ്മദ് സിറാജിൻ്റെ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റത്തിൽ പ്രതികരിച്ച് സഹോദരൻ ഇസ്മയിൽ. സിറാജ് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി കളിക്കുക എന്നത് പരേതനായ പിതാവിൻ്റെ സ്വപ്നമായിരുന്നു എന്നും അത് സഹോദരൻ നിറവേറ്റി എന്നും ഇസ്മയിൽ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ദിവസത്തിനു ശേഷമായിരുന്നു ഇസ്മയിലിൻ്റെ പ്രതികരണം.

Read Also : ബോക്സിംഗ് ഡേ ടെസ്റ്റ്; ഇന്ത്യക്ക് മൂന്നു വിക്കറ്റ് നഷ്ടം

“സിറാജ് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് പിതാവിൻ്റെ സ്വപ്നമായിരുന്നു. അത് ഇന്ന് നിറവേറി. ടീം പ്രഖ്യാപിച്ചതു മുതൽ സിറാജ് അരങ്ങേറുന്നത് കാണാൻ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ രാത്രി മുഴുവൻ ഉറങ്ങിയില്ല. പുലർച്ചെ നാലു മണിക്ക് തന്നെ ഞങ്ങൾ ടെലിവിഷൻ ഓൺ ചെയ്തു. എപ്പോഴാണ് അവൻ പന്തെറിയുക എന്നതിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പ് നീണ്ടു. ഒടുവിൽ, ഉച്ചഭക്ഷണത്തിനു ശേഷം അവൻ പന്തെറിഞ്ഞു തുടങ്ങിയതോടെ ആ കാത്തിരിപ്പ് അവസാനിച്ചു.”- ഇസ്മയിൽ ടൈംസ് നൗവിനോട് പ്രതികരിച്ചു.

ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ പരുക്കേറ്റ് പുറത്തായ മുഹമ്മദ് ഷമിക്ക് പകരം അരങ്ങേറിയ സിറാജ് മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. മാർനസ് ലബുഷെയ്നെ പുറത്താക്കി ആദ്യ വിക്കറ്റ് വീഴ്ത്തിയ സിറാജ് കാമറൂൺ ഗ്രീനിൻ്റെ വിക്കറ്റും സ്വന്തമാക്കി.

Story Highlights – Mohammed Siraj’s brother Ismail talks about brother’s test debut

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top