സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ജാർഖണ്ഡ് ടീമിൽ ധോണി ഇല്ല

Dhoni Jharkhand Syed Mushtaq

വരുന്ന സീസണിലേക്കുള്ള സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ജാർഖണ്ഡ് ടീമിൽ എം എസ് ധോണി ഇല്ല. 2021 ഐപിഎലിലേക്കുള്ള തയ്യാറെടുപ്പിനായി താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ, ആഭ്യന്തര മത്സരങ്ങളിൽ കളിക്കാനില്ലെന്ന് ധോനി തീരുമാനിച്ചു എന്നാണ് ഇപ്പോഴത്തെ സൂചന. അതുകൊണ്ട് തന്നെ താരം ജാർഖണ്ഡ് ടീമിൽ ഉൾപ്പെട്ടിട്ടില്ല.

Read Also : സയ്യിദ് മുഷ്താഖ് അലി ട്രോഫി: മുംബൈയെ സൂര്യകുമാർ നയിക്കും; അർജുൻ തെണ്ടുൽക്കർക്ക് ഇടമില്ല

യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ആണ് ജാർഖണ്ഡ് ക്യാപ്റ്റൻ. വിരാട് സിംഗ് വൈസ് ക്യാപ്റ്റനാണ്. സൗരഭ് തിവാരി, അനുകുൾ റോയ്, ഷഹബാസ് നദീം, മോനു കുമാർ, വരുൺ ആരോൺ, രാഹുൽ ശുക്ല തുടങ്ങിയവരും ടീമിൽ ഇടം നേടി.

അതേസമയം, ധോണിക്കൊപ്പം രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ച സുരേഷ് റെയ്ന ഉത്തർപ്രദേശിനെ നയിക്കും. ജനുവരി 10 മുതൽ 31 വരെ 6 വ്യത്യസ്ത വേദികളിലായാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി നടക്കുക. കേരള ടീമിൻ്റെ സാധ്യതാ പട്ടികയിൽ വിലക്കിന് ശേഷം തിരിച്ചെത്തിയ മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് ഉൾപ്പെട്ടിട്ടുണ്ട്. 26 പേരടങ്ങുന്നതാണ് കേരളത്തിന്റെ സാധ്യത പട്ടിക. ഇതിൽ നിന്ന് അന്തിമ ടീമിനെ ഉടൻ പ്രഖ്യാപിക്കും. നിലവിൽ പരിശീലന മത്സരങ്ങൾ നടക്കുകയാണ്.

Story Highlights – No MS Dhoni in Jharkhand squad for Syed Mushtaq Ali Trophy 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top