അയ്യായിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രം അയോധ്യയില്‍ കണ്ടെത്തിയെന്ന് വ്യാജ പ്രചാരണം [24 fact check]

അയ്യായിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രം അയോധ്യയില്‍ കണ്ടെത്തിയെന്ന് വ്യാജ പ്രചാണം. റോഡ് വീതികൂട്ടുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ക്ഷേത്രം കണ്ടെത്തിയതെന്നും പ്രചരിക്കുന്ന സന്ദേശങ്ങളില്‍ പറയുന്നു. പ്രദേശവാസികള്‍ ക്ഷേത്രത്തിന് മുകളില്‍ വീട് പണിതു. എന്നാല്‍ റേഡ് നിര്‍മാണത്തിനിടെ ഇത് കണ്ടെത്തി. കൂടുതല്‍ ക്ഷേത്രങ്ങള്‍ വരും ദിവസങ്ങളില്‍ കണ്ടെത്താനാകുമെന്നും പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ പറയുന്നു.

എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ചന്ദ്രഗുപ്ത് മഹാദേവ് ടെമ്പിളിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. കാശി വിശ്വാനാഥ് കോറിഡോര്‍ പ്രൊജക്ടിന്റെ ഭാഗമായി പുനരുദ്ധരിക്കുന്ന ക്ഷേത്രത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഈ വര്‍ഷം ജൂണിലും സമാന തലക്കെട്ടുകളില്‍ ഈ ചിത്രം പ്രചരിച്ചിരുന്നു. 2019 മാര്‍ച്ച് എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാശി വിശ്വനാഥ് കോറിഡോര്‍ പ്രൊജക്ടിന് തുടക്കം കുറിച്ചത്.

Story Highlights – This is not a 5000-year-old temple discovered during road widening in Ayodhya

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top