കൊച്ചിയിലെ ബീച്ചുകളില്‍ തിരക്ക് കൂടുന്നു; ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി പൊലീസ്

പുതുവത്സരം അടുത്തതോടെ കൊച്ചിയിലെ ബീച്ചുകളില്‍ തിരക്കേറുന്നു. കൊവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തും. നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിലും പൊലീസ് ഇടപെടല്‍ ശക്തമാക്കും.
ചെറായി, കുഴുപ്പിള്ളി, കോണ്‍വെന്റ്, മുനമ്പം ബീച്ചുകളിലും രാത്രി ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അനുവദിക്കില്ലെന്ന് പൊലീസും ആരോഗ്യ വകുപ്പും അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 31ന് വൈകുന്നേരം ആറു മണിയോടെ സംസ്ഥാന പാതയില്‍ നിന്ന് ബീച്ചുകളിലേക്കുള്ള എല്ലാ റോഡുകളും അടച്ച് പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും.
Read Also : കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫിന്റെ അനിൽകുമാർ മേയറാവും
ആറു മണിക്ക് ശേഷം ബീച്ചുകളിലേക്ക് ടൂറിസ്റ്റുകളെയോ വാഹനങ്ങളോ കടത്തിവിടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ബീച്ച് റോഡുകളില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപെട്ടിരുന്നു.
അതേസമയം റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ തുടങ്ങിയ ഇടങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ആഘോഷങ്ങള്‍ ആകാം. റിസോര്‍ട്ടുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള ടൂറിസ്റ്റുകളെ രേഖകള്‍ കാണിച്ചാല്‍ കടത്തിവിടും. എറണാകുളം നഗരത്തില്‍ ബ്രോഡ് വേ മാര്‍ക്കറ്റിലും മറ്റും ക്രിസ്മസ് ദിവസങ്ങളില്‍ അനുഭവപ്പെട്ട തിക്കുംതിരക്കും പുതുവത്സര സമയത്ത് ഒഴിവാക്കാനാണ് പൊലീസ് ശ്രമം. നഗരത്തില്‍ രണ്ടായിരത്തോളം പൊലീസുകാരെ വിന്യസിച്ചു കൊണ്ട് വരും ദിവസങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്തും.
Story Highlights – kochi, beach, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here