വീട് നിർമാണവുമായി ബന്ധപ്പെട്ടുള്ള തർക്കം; കോൺട്രാക്ടറുടെ വീടിന് മുന്നിൽ യുവതി ആത്മഹത്യ ചെയ്തു

കൊല്ലം പെരുമ്പുഴയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് സമീപം യുവതിയെ തൂങ്ങിമരിച്ച നിലയിൽ. പെരുമ്പുഴ സ്വദേശി മിനി(40) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് പുലർച്ചെയാണ് ഇല്ലം പള്ളൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന്റെ വീടിന് സമീപമാണ് മിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൃഹ നിർമാണവുമായി ബന്ധപ്പെട്ടുള്ള കലഹമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

മരിച്ച മിനിയും ജലജ ഗോപനും ബന്ധുക്കളാണ്. ജലജ ഗോപന്റെ ഭർത്താവ് മിനിയുടെ ഗൃഹ നിർമാണത്തിനായി കരാർ ഏറ്റെടുത്തിരുന്നു. ഒമ്പത് ലക്ഷത്തോളം രൂപയ്ക്കാണ് കരാർ നൽകിയിരുന്നത്. എന്നാൽ, മൂന്ന് വർഷം പിന്നിട്ടിട്ടും ഗൃഹനിർമാണം പൂർത്തിയാക്കാത്തതും വീണ്ടും പണം ആവശ്യപ്പെട്ടതും തർക്കത്തിന് വഴിവച്ചിരുന്നു. മാത്രമല്ല, മിനിയ്ക്ക് തർക്കത്തിനൊടുവിൽ മർദനമേറ്റിരുന്നതായും മിനിയുടെ അമ്മ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് മിനി മാനസിക വിഷമം അനുഭവിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Story Highlights – Dispute over housing construction; The woman committed suicide in front of the contractor’s house

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top