Advertisement

ഡോളര്‍ കടത്ത് കേസ്; മലയാളികളായ രണ്ട് വിദേശ വ്യവസായികളിലേക്ക് അന്വേഷണം

December 28, 2020
Google News 1 minute Read
dollar smuggling by attache and consular general

ഡോളര്‍ കടത്ത് കേസില്‍ വിദേശ വ്യവസായികളായ രണ്ട് മലയാളികളിലേക്ക് അന്വേഷണം. വിദേശത്തേക്ക് കടത്തിയ ഡോളര്‍ കൈമാറിയത് ഇവര്‍ക്കാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവരോട് വിദേശ കാര്യ മന്ത്രാലയം വഴി കസ്റ്റംസ് ആവശ്യപ്പെടും. ഇവരെ നാട്ടിലെത്തിക്കാനും ശ്രമം നടത്തി. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റിനെ കേരളത്തിലെത്തിക്കാനും ശ്രമിക്കുന്നുണ്ട്. ഈജിപ്ഷ്യന്‍ പൗരനായ ഖാലിദ് മുഹമ്മദ് അലി ഷോകരിയെയാണ് ഉടന്‍ നാട്ടിലെത്തിക്കുക.

Read Also : ഡോളര്‍ കടത്ത് കേസ്; യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഗണ്‍മാനെ ചോദ്യം ചെയ്യുന്നു

അതേസമയം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം നടക്കും. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ആണ് വാദം നടക്കുക. ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന് കസ്റ്റംസ് കോടതി അറിയിച്ചിരുന്നു. എന്നാല്‍ എന്നാല്‍ ഗുരുതര രോഗങ്ങള്‍ ഉള്ളതടക്കം ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം എം ശിവശങ്കറിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന റസി ഉണ്ണിക്കെതിരെ ഇ ഡി അന്വേഷണം തുടങ്ങിയിരുന്നു. ഇവര്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ആളാണെന്നാണ് ഇ ഡിയുടെ പ്രാഥമിക നിഗമനം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.

Story Highlights – dollar smuggling, customs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here