ദശാബ്ദത്തിലെ ക്രിക്കറ്റ് താരവും ഏകദിന താരവും കോലി; ദശാബ്ദത്തിലെ താര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് ഐസിസി

കഴിഞ്ഞ പതിറ്റാണ്ടിലെ താര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് ഐസിസി. ഇന്ത്യൻ നായകൻ വിരാട് കോലിക്ക് രണ്ട് പുരസ്കാരങ്ങൾ ഉണ്ട്. മികച്ച പുരുഷ ക്രിക്കറ്റ് താരം, മികച്ച പുരുഷ ഏകദിന താരം എന്നീ പുരസ്കാരങ്ങളാണ് കോലി സ്വന്തമാക്കിയത്. ഓസീസ് വനിതാ താരം എലിസ് പെറിയ്ക്ക് മൂന്ന് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച വനിതാ ഏകദിന ക്രിക്കറ്റർ, മികച്ച വനിതാ ടി-20 ക്രിക്കറ്റർ, മികച്ച വനിതാ ക്രിക്കറ്റർ എന്നീ പുരസ്കാരങ്ങളാണ് ഓസീസ് ഓൾറൗണ്ടർക്ക് ലഭിച്ചത്.
പുരുഷ ടി-20 താരമായി തെരഞ്ഞെടുക്കപ്പെട്ടത് അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ ആണ്. ടെസ്റ്റ് താരത്തിനുള്ള പുരസ്കാരം ഓസീസ് ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനു ലഭിച്ചു. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയ്ക്ക് ലഭിച്ചു. 2011 നോട്ടിംഗ്‌ഹാം ടെസ്റ്റിനിടെ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ഇയാൻ ബെല്ലിനെ തിരികെ വിളിച്ചതിനാണ് പുരസ്കാരം.
Read Also : ഐസിസിയുടെ ദശാബ്ദത്തിലെ ടീം: രണ്ട് വിഭാഗങ്ങളിൽ ഇന്ത്യക്ക് ആധിപത്യം; ഒരു ടീമിലും പാക് താരങ്ങൾ ഇല്ല
കഴിഞ്ഞ ദിവസം ദശാബ്ദത്തിലെ ടീമുകൾ ഐസിസി പ്രഖ്യാപിച്ചിരുന്നു. രണ്ട് ഫോർമാറ്റുകളിൽ ഇന്ത്യക്ക് ആധിപത്യമുണ്ട്. ടി-20യിൽ നാല് ഇന്ത്യൻ താരങ്ങൾ ഉൾപ്പെട്ടപ്പോൾ ഏകദിന ടീമിൽ മൂന്നും ടെസ്റ്റ് ടീമിൽ രണ്ടും താരങ്ങൾ വീതം ഇടം നേടി. മൂന്ന് ടീമുകളുടെയും ക്യാപ്റ്റൻ ഇന്ത്യൻ താരങ്ങളാണ്. ഏകദിന, ടി-20 ടീമുകളെ ധോണി നയിക്കുമ്പോൾ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ കോലിയാണ്. മൂന്ന് ടീമുകളും ഉൾപ്പെട്ട ഒരേയൊരു ക്രിക്കറ്ററാണ് കോലി. വനിതകളുടെ ടി-20, ഏകദിന ടീമുകളിൽ രണ്ട് വീതം ഇന്ത്യൻ താരങ്ങൾ ഉണ്ട്. അതേസമയം, ഒരു പാകിസ്താൻ താരം പോലും ടീമിൽ ഇടം നേടിയില്ല.
Story Highlights – icc announced player of the decade awards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here