ലുലു മാളിൽ നഗ്‌നത പ്രദർശനം നടത്തിയ വ്യക്തിയുടെ ദൃശ്യങ്ങൾ 24 ന്

kochi lulu mall naked show man visuals

കൊച്ചി ലുലു മാളിൽ യുവതിക്ക് നേരെ നഗ്‌നത പ്രദർശനം നടത്തിയ വ്യക്തിയുടെ ദൃശ്യങ്ങൾ ട്വന്റിഫോറിന്. ക്രിസമസ് ദിനമാണ് യുവതിക്ക് നേരെ ഇയാളുടെ നഗ്നതാ പ്രദർശനം നടന്നത്. യുവതിയുടെ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തെ തുടർന്ന് ഇയാളെ കണ്ടെത്താനായാണ് നിലവിൽ പൊലീസ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലുലു മാളിൽ വച്ച് സ്വകാര്യ ഭാഗം പ്രദർശിപ്പിച്ചെന്ന ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ കളമശേരി പൊലീസ് കേസെടുത്തിരുന്നു.

യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഭവം നടന്ന് വസ്ത്രവ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു.

കഴിഞ്ഞ 17-ാം തിയതിയാണ് ലുലു മാളിൽ വച്ച് രണ്ട് യുവാക്കൾ യുവനടിയെ അപമാനിക്കാൻ ശ്രമിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അതിൽ അറസ്റ്റിലായ പ്രതികൾ നിലവിൽ റിമാൻഡിലാണ്.

Story Highlights – kochi lulu mall

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top