പാലാരിവട്ടം പാലം അഴിമതിക്കേസ്; വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിയാകും ചോദ്യം ചെയ്യല്‍. രാവിലെ ഒന്‍പത് മണിമുതല്‍ 12 വരെയും വൈകിട്ട് മൂന്നുമുതല്‍ അഞ്ചുവരെയുമാണ് സമയം അനുവദിച്ചിരിക്കുന്നത്.

വിജിലന്‍സ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. അതേസമയം, പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതില്‍ ഇബ്രാഹിംകുഞ്ഞിന്റെ തീരുമാനം ചോദ്യം ചെയ്യലിന് ശേഷമുണ്ടാകും. ഹൈക്കോടതിയെ തന്നെ സമീപിക്കുന്നതിനാണ് സാധ്യത. സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

Story Highlights – Palarivattom bridge corruption case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top