ശവസംസ്‌ക്കാര ചടങ്ങിനിടെയും പൊലീസ് ഇടപെടൽ ഉണ്ടായി : നെയ്യാറ്റിൻകര ആത്മഹത്യയെ കുറിച്ച് മകൻ രഞ്ജിത്ത്

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ ആത്മഹത്യയിൽ പ്രതികരണവുമായി മകൻ രഞ്ജിത്ത്. രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണത്തിന് കാരണം പൊലീസെന്ന് മകൻ രഞ്ജിത്ത്.
‘നേരത്തേയും സ്ഥലം ഒഴിപ്പിക്കാനായി ഉദ്യോഗസ്ഥർ എത്തിയിരുന്നു. പൊലീസിനെ പേടിപ്പിച്ച് പിൻതിരിപ്പിക്കാനാണ് അച്ഛൻ ശ്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥൻ ലൈറ്റർ തട്ടിത്തെറിപ്പിക്കുന്നതിനെടെയാണ് തീപടർന്നത്’- രഞ്ജിത്ത് പറയുന്നു. ശവസംസ്‌ക്കാര ചടങ്ങിനിടെയും പൊലീസ് ഇടപെടൽ ഉണ്ടായെന്നും മകൻ രഞ്ജിത്ത് .
ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് പിന്മാറാനായിരുന്നു താൻ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജൻ പ്രതികരിച്ചിരുന്നു. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.
Story Highlights – police , suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here