കുറ്റിപ്പുറത്ത് നിരോധിത പുകയില വേട്ട; മുഖ്യപ്രതി പിടിയില്‍

kuttipuram tobacco hunt culprit

മലപ്പുറത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. വെളിയംകോട് സ്വദേശിയായ പുതുവീട്ടില്‍ ജംഷീര്‍ (32) ആണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയാണ് ജംഷീര്‍. നേരത്തെ 50 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ പിടികൂടിയത്.

ഹരിയാന, ഡല്‍ഹി തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പുകയില ഉത്പന്നങ്ങള്‍ ബംഗളൂരുവിലെത്തിച്ച് അവിടെ നിന്ന് കേരളത്തില്‍ കൊണ്ടുവന്ന് വിതരണം ചെയ്യുകയായിരുന്നു ഇയാളെന്നും വിവരം. ലോറികളില്‍ ആണ് ലഹരി വസ്തുക്കള്‍ കടത്തിയിരുന്നത്. മൈദയും പഞ്ചസാരയും കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു കടത്ത്. കുറ്റിപ്പുറം പൊലീസാണ് ജംഷീറിനെ പിടികൂടിയത്. ചുരുങ്ങിയ കാലം കൊണ്ട് നേടിയ ഇയാളുടെ സമ്പത്തിന്റെ സ്രോതസ് അന്വേഷിക്കുമെന്നും പൊലീസ്.

Read Also : ഏഴ് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

കഴിഞ്ഞ ദിവസം കുറ്റിപ്പുറം മൂടാലില്‍ നിന്ന് മൊത്തവിതരണത്തിനായി നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനിടെയാണ് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 60 ചാക്ക് നിരോധിത പുകയില ഉത്പന്നമായ ഹാന്‍സും പിടികൂടിയിരുന്നു. അഞ്ച് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

Story Highlights – malappuram, tobacco

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top