കോഴിക്കോട് രാത്രി പട്രോളിംഗിനിറങ്ങിയ പൊലീസ് വാഹനത്തിന് നേരെ ആക്രമണം

കോഴിക്കോട് രാത്രി പട്രോളിംഗിനിറങ്ങിയ പൊലീസ് വാഹനത്തിന് നേരെ ആക്രമണം. ടൗൺ പൊലീസിന്റെ ജീപ്പ് കല്ലേറിൽ തകർന്നു.
പുലർച്ചെ 12.30 ന് ഓയിറ്റി റോഡിൽ വച്ചായിരുന്നു ആക്രമണം.

കല്ലേറിൽ ഒരു പൊലീസുകാരന് പരുക്കേറ്റു. സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരെ കസബ പൊലീസ് പിടികൂടി. നിരവധി കേസുകളിൽ പ്രതികളായവരാണ് പിടിയിലായവർ. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.

കോഴിക്കോട് നഗരത്തിൽ അടുത്തിടെ ലഹരി, മോഷണ കേസുകൾ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. മയക്കുമരുന്ന് മാഫിയയുടെയും ഗുണ്ടാസംഘത്തിന്റെയും വേരറുക്കുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ സങ്കേതത്തിലും മറ്റും പൊലീസ് നിരന്തരം പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് പൊലീസ് വാഹനത്തിന് നേരെ ആക്രമണം നടന്നത്.

Story Highlights – Police vehicle, attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top