Advertisement

വാവെയ് നടത്തിയ രാജ്യാന്തര ആപ്പുകളുടെ മത്സരം; കൊച്ചിയിലെ സ്റ്റാർട്ടപ്പ് കമ്പനിക്ക് ഒന്നാം സ്ഥാനം

December 29, 2020
Google News 2 minutes Read
competition Huawei startup Kochi

മൊബൈൽ ഹാൻഡ്സെറ്റ് കമ്പനിയായ വാവെയ് നടത്തിയ രാജ്യാന്തര ആപ്പുകളുടെ മത്സരത്തിൽ കൊച്ചിയിലെ സ്റ്റാർട്ട് അപ് കമ്പനിക്ക് ഒന്നാം സ്ഥാനം. വിജയികളുടെ പട്ടികയിലെ ഏക ഇന്ത്യൻ കമ്പനിയാണ് കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന റിയഫൈ ടെക്നോളജി.

170 രാജ്യങ്ങളിലെ ആപ്പ് ഡെവലപ്പർമാർക്ക് വേണ്ടിയാണ് ഹുവാവേയ് മത്സരം നടത്തിയത്. യൂറോപ്പ്, ഏഷ്യ-പസഫിക്, ലാറ്റിൻ അമേരിക്ക, ചൈനാ എന്നിങ്ങനെ നാലു മേഖലകളായി തിരിച്ച് ആയിരുന്നു മത്സരം. ഇതിൽ ഒന്നാം സമ്മാനം ഉൾപ്പടെ നാല് സമ്മാനങ്ങൾ റിയഫൈ സ്വന്തമാക്കി. ഇതിൽ ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും മികച്ച ആപ്പായി റിയഫൈയുടെ ക്രാഫ്റ്റ് ആൻഡ് ഡിഐവൈ ആർട്സ് എന്ന ആപ്പ് തിരഞ്ഞെടുത്തു. ജനപ്രിയ ആപ്പായി കേക്ക് റെസിപ്പീസും, കുക്ക് ബുക്ക് റെസിപ്പീസ് അപ്പും പ്രത്യേക പരാമർശവും നേടി.

ആറു സുഹൃത്തുക്കൾ ചേർന്ന് 2013 ൽ ആരംഭിച്ചതാണ് റിയഫൈ. ഇവർ നിർമ്മിച്ച ആപ്പുകൾ ഗൂഗിളിന്റെ ആഗോള കോൺഫറൻസുകളിൽ പലതവണ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭിച്ചിരുന്നു അപ്പുകൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തി ഹുവാവേയ് ആപ്പ് ഗാലറിയിൽ അവതരിപ്പിക്കുക ആയിരുന്നു.

Story Highlights – International Apps Competition by Huawei; First place for a startup company in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here