ലുലുമാളിൽ നഗ്‌നത പ്രദർശനം നടത്തിയ ആൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

എറണാകുളം ലുലുമാളിൽ നഗ്‌നത പ്രദർശനം നടത്തിയ ആൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു.

കാക്കനാട് ഐടി മേഖലയിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയാണ് പരാതിക്കാരി. ക്രിസ്മസ് ദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം മാളിലെത്തിയപ്പോഴാണ് രണ്ടാം നിലയിലെ വെസ്റ്റ് സൈഡ് എന്ന വസ്ത്ര വ്യാപാരസ്ഥാപനത്തിൽ വച്ച് യുവാവ് നഗ്‌നതാ പ്രദർശനം നടത്തിയത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നും പരാതിയിലുണ്ട്. മാളിന് പുറത്തെയും നഗരത്തിലെ മറ്റിടങ്ങളിലെയും സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനാണ് ശ്രമം. പുറത്തുവിട്ട ചിത്രങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിയുന്നവർ പ്രതിയെക്കുറിച്ച് വിവരം നൽകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Story Highlights – Police have launched an investigation into a man who displayed nudity at Lulu Mall

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top