ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡിയപേക്ഷയിൽ ഇന്ന് കോടതി വിധി പറയും

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകത്തിൽ പ്രതികളുടെ കസ്റ്റഡിയപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം ഹൊസ്ദുർഗ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ്,എം എസ് എഫ് മുനിസിപ്പൽ പ്രസിഡന്റ് ഹസ്സൻ,യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരെ ലോക്കൽ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ വെള്ളിയാഴ്ച വൈകിട്ടോടെ കേസ് ക്രൈം ബ്രാഞ്ചിന് വിട്ട സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനോ, വിശദമായി ചോദ്യം ചെയ്യുന്നതിനോ ലോക്കൽ പൊലീസ് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം മൂവരുടെയും കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ഒരാഴ്ച കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ ആവശ്യം.
Story Highlights – Assassination of DYFI activist; The court will give its verdict today on the custody of the accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here