തിരികെ വരാനുള്ള യുവിയുടെ ശ്രമത്തിനു തിരിച്ചടി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കാൻ അനുവദിക്കില്ലെന്ന് ബിസിസിഐ

പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെ വരാനുള്ള മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിൻ്റെ ശ്രമത്തിനു തിരിച്ചടി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബിനു വേണ്ടി കളിക്കാൻ അനുവദിക്കില്ലെന്ന് ബിസിസിഐ താരത്തെ അറിയിച്ചു. പഞ്ചാബ് ടീമിൻ്റെ സാധ്യതാ പട്ടികയിൽ യുവരാജ് ഉൾപ്പെട്ടിരുന്നു.
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു പിന്നാലെ യുവരാജ് വിദേശ ക്രിക്കറ്റ് ലീഗുകളിൽ കളിച്ചിരുന്നു. ബിസിസിഐ നിയമപ്രകാരം വിരമിക്കാത്ത താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കാൻ പാടില്ല. യുവി അങ്ങനെ കളിച്ചിട്ടുള്ളതിനാൽ ഇനി ആഭ്യന്തര ടീമിൽ കളിപ്പിക്കാൻ കഴിയില്ല എന്നാണ് ബിസിസിഐയുടെ നിലപാട്.
2019 ജൂണിലാണ് യുവി വിരമിക്കൽ പ്രഖ്യാപിച്ചത്.
വെറ്ററൻ സ്പിന്നർ പ്രവീൺ താംബെയെ ഐപിഎല്ലിൽ നിന്ന് ബിസിസിഐ വിലക്കിയിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഉൾപ്പെട്ടിരുന്ന താംബെ വിരമിക്കുന്നതിനു മുൻപ് വിദേശ ലീഗിൽ കളിച്ചതാണ് വിലക്കിനു കാരണമായത്. അബുദാബിയിൽ നടന്ന ടി-10 ലീഗിലാണ് താംബെ കളിച്ചത്. തുടർന്ന് താരം വിരമിക്കുകയും കരീബിയൻ പ്രീമിയർ ലീഗിൽ അടക്കം കളിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു.
Story Highlights – BCCI turns down Yuvraj Singh’s request to come out of retirement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here