ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ ജിജി കെ ഫിലിപ്പ്

JiJi Philip LDF Idukki

ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ ജിജി കെ ഫിലിപ്പ് തെരെഞ്ഞെടുക്കപ്പെട്ടു. ആർക്കും ഭൂരിപക്ഷം ഇല്ലാതിരുന്ന വാഴത്തോപ്പ്, കരുണാപുരം പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫ് ഭരണം നേടി. 25 വർഷത്തിന് ശേഷം ചിന്നക്കനാൽ പഞ്ചായത്ത് ഭരണം യുഡിഎഫ് ഉറപ്പിച്ചു. സി.പിഐഎം സ്വതന്ത്ര തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നതോടെയാണ് ചിന്നക്കനാലിൽ നറുക്കെടുപ്പ് നടന്നത്.

Read Also : എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് എൽഡിഎഫ്; പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

വെള്ളിയാമറ്റം പഞ്ചായത്തിൽ വൺ ഇന്ത്യ വൺ പെൻഷൻ പ്രതിനിധി ഇന്ദു ബിജു പ്രസിഡന്റ് ആകും. എൽഡിഎഫ് പിന്തുണയോടെയാണ് വൺ ഇന്ത്യ വൺ പെൻഷൻ പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് പ്രതിനിധികൾ എത്താതിരുന്നത്തോടെ ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരെഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി. നിലവിൽ യുഡിഎഫിന് ഇരുപതും, എൽഡിഎഫിന് മൂപ്പത്തിരണ്ടും പഞ്ചായത്തുകളിലാണ് ഭരണം നേടാനായത്. രാജാക്കാട് ഗ്രാമ പഞ്ചായത്തിൽ വൈദ്യുതി മന്ത്രി എംഎം മണിയുടെ മകൾ സതി കുഞ്ഞുമോൻ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു.

Story Highlights – JiJi K Philip of the LDF elected as Idukki District Panchayat President

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top