സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസ്: എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ തളളി. എറണാകുളം സാമ്പത്തിക കുറ്റവിചാരണക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കളളക്കടത്തില്‍ ശിവശങ്കറിന് പ്രഥമ ദൃഷ്ട്യാ പങ്കുണ്ടെന്ന് കോടതി പറഞ്ഞു.

ശിവശങ്കറിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത കസ്റ്റംസ് മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ എം. ശിവശങ്കര്‍ പദവികള്‍ ദുരുപയോഗം ചെയ്തതായി കോടതിയില്‍ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും ശിവശങ്കര്‍ ഇക്കാര്യം സര്‍ക്കാര്‍ ഏജന്‍സികളെ അറിയിച്ചില്ല. അത് ഗുരുതരമായ കുറ്റമാണെന്നും കസ്റ്റംസ് വ്യക്തമാക്കി.

ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. ശിവശങ്കര്‍ ഇപ്പോഴും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

Story Highlights – M Shivashankar, Gold smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top