അഭിമന്യുവിൻറെ പേരിലുളള സ്മാരകം നാടിന് സമർപ്പിച്ചു

മഹാരാജാസിൻറെ മണ്ണിൽ കുത്തേറ്റ് മരിച്ച രക്തസാക്ഷി അഭിമന്യുവിൻറെ പേരിലുളള സ്മാരകം നാടിന് സമർപ്പിച്ചു. എറണാകുളം കലൂരിൽ നിർമ്മിച്ച അഭിമന്യു സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വർഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പോരാളിയായിരുന്നു അഭിമന്യുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ കൊല്ലപ്പെട്ട അഭിമന്യുവിൻറെ ഓർമ്മകൾ ഇനി എന്നും എറണാകുളത്ത് ഉണ്ടാവും. കൊച്ചി കലൂരിൽ അഭിമന്യുവിൻറെ പേരിൽ സ്റ്റഡി സെൻ്റർ സ്ഥാപിച്ചു. അഭിമന്യു സ്മാരക ശിലാഫലകവും മന്ദിരത്തിൻറെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. വർഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പോരാളിയായിരുന്നു അഭിമന്യുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read Also : അഭിമന്യു കുത്തേറ്റ് മരിച്ചിട്ട് രണ്ട് വർഷം; കേസ് വിചാരണ നടപടിയിൽ
മകൻറെ പേരിൽ പണികഴിപ്പിച്ച സ്മാരക മന്ദിരം കാണാൻ അഭിമന്യുവിൻറെ മാതാപിതാക്കളും സഹോദരങ്ങളും വട്ടവടയിൽ നിന്നും എത്തിയിരുന്നു. കണ്ണീരോടെയായിരുന്നു അവർ ചടങ്ങിൽ പങ്കെടുത്തത്. അഭിമന്യുവിൻറെ പേരിൽ സ്മാരകം നിർമ്മിച്ചതിൽ സന്തോഷമുണ്ടെന്ന് സഹോദരൻ പറഞ്ഞു.
സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച തുക കൊണ്ടാണ് വിദ്യാർത്ഥികൾക്ക് കലൂരിൽ ആറര സെൻറ് ഭൂമിയിൽ പഠനത്തിനും തൊഴിൽ പരിശീലനത്തിനുമുളള കേന്ദ്രമായി അഭിമന്യു സ്മാരക മന്ദിരം നിർമ്മിച്ചത്.
Story Highlights – pinarayi vijayan iaugurated abhimanyu memorial
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here