ഫൈസർ വാക്സിൻ സ്വീകരിച്ച നഴ്സിന് കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്

ഫൈസർ വാക്സിൻ സ്വീകരിച്ച നഴ്സിന് കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്. കാലിഫോർണിയയിലാണ് സംഭവം. നാൽപ്പത്തിയഞ്ചുകാരനായ മാത്യു ഡബ്ല്യു എന്ന നഴ്സിന് കൊവിഡ് ബാധിച്ചതായാണ് വിവരം. വാക്സിൻ സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഡിസംബര്‍ 18നാണ് കൊവിഡിനെതിരെയുള്ള ഫൈസര്‍ വാക്‌സിന്‍ മാത്യു ഡബ്ല്യു സ്വീകരിച്ചത്. ഇക്കാര്യം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വാക്സിൻ സ്വീകരിച്ചപ്പോൾ കൈത്തണ്ടയ്ക്ക് വേദനയല്ലാതെ മറ്റ് പാർശ്വഫലങ്ങളുണ്ടായില്ല. ക്രിസ്മസിന് ശേഷമാണ് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടായത്. പേശീവേദനയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനാഫലം വന്നപ്പോൾ കൊവിഡ് പോസിറ്റീവ് ആയെന്നും എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
Story Highlights – US Nurse Tests Positive Over A Week After Receiving Pfizer Vaccine: Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here