ഈ വർഷം കടന്നുപോയ 100 ലോക സംഭവങ്ങൾ

53. ജൂലൈ 15

അമേരിക്കയിൽ മൈക്രോസോഫ്റ്റ് ഉടമ ബിൽഗേറ്റ്സ് ഉൾപ്പെടെയുള്ളവരുടെ ട്വിറ്റർ അക്കൌണ്ട് ഹാക്ക് ചെയ്തു. ഹാക്കിംഗ് ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ആവശ്യപ്പെട്ട്. ഹാക്ക് ചെയ്യപ്പെട്ടവയിൽ മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമ, നിയുക്ത പ്രസിഡന്‍റ് ജോ ബൈഡൻ, ടെസ്ല ഉടമ എലോൺ മസ്ക് എന്നിവരുടെ അക്കൌണ്ടുകളും
54. ജൂലൈ 18

പടിഞ്ഞാറൻ ഫ്രഞ്ച് നഗരമായ നാന്‍റെസിലെ ക്രിസ്ത്യൻ ദേവാലയത്തിൽ തീപിടുത്തം. തീപിടുത്തമുണ്ടായത് 15ആം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോൾസ് കത്തീഡ്രലിൽ.
55. ജൂലൈ 19

അമേരിക്കന്‍ മനുഷ്യാവകാശ പ്രസ്ഥാനത്തിന്‍റെ ചരിത്രമുഖം ജോണ്‍ ലൂയിസ് അന്തരിച്ചു. 80 വയസ്സായിരുന്നു. വിടവാങ്ങിയത് മാർട്ടിന്‍ ലൂഥർ കിങ് ജൂനിയറിനൊപ്പം വിവേചനത്തിനെതിരെ പോരാടിയ ചരിത്രപുരുഷന്‍.
56. ഓഗസ്റ്റ് 4

ലെബനോനിലെ ബെയ്റൂട്ട് തുറമുഖത്തിലുണ്ടായ സ്ഫോടനത്തിൽ 180 ലേറെ മരണം. ആറായിരത്തോളം പേർക്ക് പരുക്കേറ്റു. സ്ഫോടനത്തിന് കാരണമായത് സുരക്ഷാ മുന്‍കരുതലുകളില്ലാതെ വെയർഹൗസില്‍ സൂക്ഷിച്ച 2750 ടണ്‍ അമോണിയം നൈട്രേറ്റ്.
57. ഓഗസ്റ്റ് 10

ലെബനോന്‍ പ്രധാനമന്ത്രി ഹസൻ ദ്വയബ് രാജി വച്ചു. പടിയിറക്കം ബെയ്റൂട്ട് സ്ഫോടനത്തിന് പിന്നാലെ രാജ്യത്ത് ജനകീയ പ്രക്ഷോഭം ശക്തമായതോടെ.
58. ഓഗസ്റ്റ് 10

ഹോങ്കോംഗിലെ വൻകിട മാധ്യമസ്ഥാപനത്തിന്‍റെ തലവൻ ജിമ്മി ലായിയെ അറസ്റ്റ് ചെയ്ത് ചൈനീസ് ഭരണകൂടം. അറസ്റ്റ് വിദേശ ശക്തികൾക്കൊപ്പം ചേർന്ന് ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച്. വിവാദ രാജ്യ സുരക്ഷാ നിയമത്തിന്‍റെ മറവിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും പ്രമുഖനായ വ്യക്തിയാണ് ലായി.
59. ഓഗസ്റ്റ് 11

കൊവിഡ് വാക്സിന് അംഗീകാരം നല്‍കുന്ന ആദ്യരാജ്യമായി റഷ്യ. സ്പുട്നിക് അഞ്ച് വാക്സിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. വാക്സിന്‍ വികസിപ്പിച്ചത് മോസ്കോ ഗമാലെയാ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായി.
60. ഓഗസ്റ്റ് 20

റഷ്യന്‍ പ്രതിപക്ഷനേതാവ് അലക്സി നവാൽനിക്കെതിരെ കൊലപാതക ശ്രമം. അപായപ്പെടുത്താനുള്ള ശ്രമം വിമാനത്താവളത്തിൽ വച്ച് ചായയിൽ വിഷം കലർത്തി. മോസ്കോയിലേക്കുള്ള യാത്രയില്‍ കുഴഞ്ഞുവീണ നവാല്‍നിയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ചു.
61. ഓഗസ്റ്റ് 23

അമേരിക്കയിൽ വീണ്ടും കറുത്തവംശജന് നേരെ പൊലീസ് ആക്രമണം. അതിക്രമമുണ്ടായത് ജേക്കബ് ബ്ലേക്ക് ജൂനിയർ എന്ന 29 കാരന് നേരെ. സംഭവം അമേരിക്കയിലെ വിസ്കോൻസിൻ നഗരത്തിലെ കനോഷയിൽ.
62. ഓഗസ്റ്റ് 25

ആഫ്രിക്ക പോളിയോ മുക്തമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. നാല് വർഷത്തിന് മുമ്പ് വടക്കൻ നൈജീരിയയിൽ രേഖപ്പെടുത്തിയ പോളിയോ കേസുകൾക്ക് ശേഷം ആഫ്രിക്കയിൽ പോളിയോ ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് എആർസിസി. പ്രഖ്യാപനം 47 ആഫ്രിക്കൻ രാജ്യങ്ങളിലെ നിരീക്ഷണ സംവിധാനങ്ങളുടെ സമഗ്രമായ വിലയിരുത്തലിന് ശേഷം.
63. ഓഗസ്റ്റ് 28

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജിവച്ചു. അപ്രതീക്ഷിത രാജിപ്രഖ്യാപനം അനാരോഗ്യത്തെത്തുടർന്ന്. സ്ഥാനമൊഴിഞ്ഞത് ജപ്പാനിൽ ഏറ്റവുമധികം കാലം പ്രധാനമന്ത്രി പദം വഹിച്ച വ്യക്തി.
64. ഓഗസ്റ്റ് 28

ഹിറ്റ് ഹോളിവുഡ് ചിത്രം ബ്ലാക് പാന്തറിലെ നായകനും ഹോളിവുഡ് നടനുമായ ചാഡ്വിക് ബോസ്മാൻ അന്തരിച്ചു. അന്ത്യം അർബുദത്തെ തുടർന്ന്. ക്യാപ്റ്റൻ അമേരിക്ക, സിവിൽവാർ, 42, ഗെറ്റ് ഓൺ അപ്, അവെഞ്ചേഴ്സ്- ഇൻഫിനിറ്റി വാർ, എൻഡ്ഗെയിം എന്നിവ ശ്രദ്ദേയമായ ചിത്രങ്ങൾ
65. സെപ്റ്റംബർ 4

തത്കാലം ബാർസിലോന വിടുന്നില്ലെന്ന് ലയണല്‍ മെസ്സി. ഒരാഴ്ച നീണ്ട ആകാംക്ഷയ്ക്കൊടുവില്‍ നിലപാട് വ്യക്തമാക്കിയത് സ്പോർട്സ് വെബ്സൈറ്റായ ഗോള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിൽ.
66. സെപ്റ്റംബർ 8

വിഖ്യാത ചെക് ചലച്ചിത്ര സംവിധായകന്‍ ജെറി മെന്‍സല്‍ അന്തരിച്ചു. ചെക് നവതരംഗ സിനിമയുടെ ഭാഗമായിരുന്ന മെന്‍സലിന്‍റെ ക്ലോസ്ലി വാച്ച്ഡ് ട്രെയിന്‍സാണ് 1966 ലെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാർ നേടിയത്.
67. സെപ്റ്റംബർ 9

രാജ്യാന്തര ഫുട്ബോളില്‍ 100 ഗോള്‍ പിന്നിടുന്ന രണ്ടാമത്തെ പുരുഷതാരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചരിത്ര നേട്ടം കരസ്ഥമാക്കിയത് യുവേഫ നേഷന്‍സ് ലീഗില്‍ പോർച്ചുഗല്‍ സ്വീഡന്‍ മത്സരത്തില്‍ താരം നേടിയത് രണ്ടു ഗോളുകള്‍.
68. സെപ്റ്റംബർ 10

പ്രശസ്ത ബ്രിട്ടീഷ് നടി ഡയാന റിഗ് അന്തരിച്ചു. 1969 ല്‍ പുറത്തിറങ്ങിയ ഓണ്‍ ഹെർ മജസ്റ്റീസ് സീക്രട്ട് സർവീസ് എന്ന ജയിംസ് ബോണ്ട് ചിത്രത്തില്‍ ബോണ്ടിന്‍റെ ഭാര്യയായി വേഷമിട്ടു. ഗെയിം ഓഫ് ത്രോണ്‍സ് പരമ്പരയിലെ ഒലേന ടൈറല്‍ എന്ന കഥാപത്രത്തിലൂടെ പുതുതലമുറയുടെയും ഇഷ്ടതാരമാണ് റിഗ്.
69. സെപ്റ്റംബർ 14

യുഎസ് ഓപ്പണ്‍ പുരുഷ കിരീടം ഡൊമിനിക് തീമിന്. ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ തോല്‍പിച്ചാണ് ഓസട്രിയയുടെ ഡൊമിനിക് തീം കരിയറിലെ ആദ്യം ഗ്രാന്‍സ്ലാം സ്വന്തമാക്കിയത്.
70. സെപ്റ്റംബർ 15

സമ്പന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോയെ മറിക്കടന്ന് മെസ്സി. പ്രതിഫലവും പരസ്യവരുമാനവും ചേർത്തു മെസ്സി കഴിഞ്ഞ വർഷം സമ്പദിച്ചത് 927 കോടിയലധികം രൂപ. രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊഡോള്‍ഡോയുടെ വരുമാനം 860 കോടി രൂപ.
71. സെപ്റ്റംബർ 15

ഇസ്രായേലുമായി നയതന്ത്രബന്ധം ഉറപ്പിച്ച് അറബ് രാജ്യങ്ങളായ യുഎഇയും ബഹ്റൈനും. ചരിത്രകരാർ ഒപ്പിട്ടത് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അധ്യക്ഷതയില്‍ വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍. ഉടമ്പടി പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ദിശാമാറ്റമുണ്ടാകുമെന്ന് വിലയിരുത്തല്‍
72. സെപ്റ്റംബർ 16

ജപ്പാന്‍റെ പുതിയ പ്രധാനമന്ത്രിയായി യോഷിഹിദെ സുഗ അധികാരമേറ്റു. സുഗയുടെ സ്ഥാനാരോഹണം ആരോഗ്യ കാരണങ്ങളാൽ ഷിന്‍സോ ആബെ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍. 71 കാരനായ യോഷിഹിദെ സുഗ ഷിന്‍സോ ആബെയുടെ വിശ്വസ്തനായാണ് ജപ്പാന്‍ രാഷ്ട്രീയത്തില്‍ പിടിമുറുക്കിയത്.
73. സെപ്റ്റംബർ 19

നീതിയുടെ സ്ത്രീപക്ഷ ശബ്ദം റൂത്ത് ഗിന്‍സ്ബർഗ് അന്തരിച്ചു. നീണ്ട 27 വർഷം അമേരിക്കന്‍ സുപ്രീംകോടതി ജഡ്ജിയായി പ്രവർത്തിച്ചു. എണ്‍പത്തിയേഴാം വയസ്സില്‍ മരണമെത്തിയത് കാന്‍സറിന്‍റെ രൂപത്തില്‍
74. സെപ്റ്റംബർ 21

എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സീരീസായി സക്ഷനും മികച്ച കോമഡി സീരീസായി ഷിറ്റ്സ് ക്രീക്കും പുരസ്കാരത്തിന് അർഹമായി. യൂഫോറിയയിലെ അഭിനയത്തിന് സെൻദേയ, സക്സെഷനിലെ അഭിനയത്തിന് റെജീന കിങ്, ജെറമി സ്ട്രോങ് എന്നിവരും പുരസ്കാരത്തിന് അർഹരായി.
75. സെപ്റ്റംബർ 21

പ്രശസ്ത പർവതാരോഹകന്‍ അങ് റിത ഷെർപ്പ അന്തരിച്ചു. നേപ്പാള്‍ സ്വദേശി അങ് റിത 10 തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയത് ഓക്സിജന്‍ സിലിണ്ടറില്ലാതെ. മരണം 72 ആം വയസ്സില്‍.
76. സെപ്റ്റംബർ 21

ലൂയി സ്വാരെസ് ബാർസിലോന വിട്ടു. താരം ക്ലബുമായുള്ള കരാർ റദ്ദാക്കിയത് പുതിയ പരിശീലകന്‍ റൊണള്‍ഡ് കൂമാന്‍റെ ടീമില്‍ ഇടം കുറഞ്ഞതോടെ. സ്വാരെസ് ബാർസക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മൂന്നാമത്തെ താരം.
77. സെപ്റ്റംബർ 24

ഇതിഹാസ പത്രപ്രവർത്തകന്‍ ഹരോള്‍ഡ് ഇവാന്‍സ് അന്തരിച്ചു. വിടവാങ്ങിയത് അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ ബ്രിട്ടനെയും ലോകത്തെയും ഞെട്ടിച്ച നിരവധി വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന പ്രതിഭ. ബ്രിട്ടീഷ് പത്രം സണ്‍ഡേ ടൈംസ് എഡിറ്റർ ആയും റോയിട്ടേഴ്സ് വാർത്താ ഏജന്‍സിയുടെ എഡിറ്റർ അറ്റ് ലാർജായും പ്രവർത്തിച്ചു. പത്രപ്രവർത്തനം അവസാനിപ്പിച്ചത് റൂപർട്ട് മർഡോക്കുമായുള്ള ഭിന്നതയെ തുടർന്ന്.
78. സെപ്റ്റംബർ 24

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഐപിഎല്‍ കമന്‍ററിക്കായി മുംബൈയിലെത്തിയ ജോണ്‍സിന്‍റെ മരണം ഹൃദയാഘാതം മൂലം. വിടപറഞ്ഞത് ടെസ്റ്റ് ക്രിക്കറ്റിന്‍റെ ബാറ്റിങ് ഹാംഗോവറില്‍നിന്ന് ഏകദിന ബാറ്റിങ്ങിനെ മോചിപ്പിച്ച താരം.
79. സെപ്റ്റംബർ 28

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ നികുതിവെട്ടിപ്പ് ആരോപണം. 15 വർഷത്തിനിടയില്‍ 10 വർഷവും നികുതിയടച്ചില്ല. പുറത്തുവന്നത് 20 വർഷത്തെ നികുതിരേഖകള്‍.
80. സെപ്റ്റംബർ 29

കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. ഓർമയായത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഹ്യുമാനിറ്റേറിയന്‍ ലീഡർ എന്നറിയപ്പെട്ട നേതാവ്. അല്‍ സബാഹ്, കിരീടാവകാശിയാകാതെ ഭരണാധികാരിയായ കുവൈത്തിലെ ആദ്യ അമീർ.
81. സെപ്തംബർ 30

ലോകത്ത് എയ്ഡ്സ് രോഗം ഭേദമായ ആദ്യവ്യക്തി തിമോത്തി റേ ബ്രൗൺ അന്തരിച്ചു. എച്ച്.ഐ.വിയെ 2007 ൽ അതിജീവിച്ചത് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ. തിമോത്തി റേ ബ്രൗൺ അറിയപ്പെട്ടത് ബെർലിൻ രോഗി എന്ന പേരില്‍
82. ഒക്ടോബർ 2

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലനിയക്കും കൊവിഡ്. വിവരം പുറത്തുവിട്ടത് ട്രംപ് ട്വിറ്ററിലൂടെ. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ.
83. ഒക്ടോബർ 5

അർമീനിയ- അസർബൈജാന്‍ സംഘർഷം യുദ്ധസമാന സാഹചര്യത്തിലേക്ക്. സംഘർഷം അസർബൈജാനിനുള്ളില്‍ അർമീനിയന്‍ വംശജർക്ക് ഭൂരിപക്ഷമുള്ള നഗോർണോ – കരോബാഗ് പ്രദേശം കേന്ദ്രീകരിച്ച്.
84. ഒക്ടോബർ 6

ലോകപ്രശസ്ത ഗിറ്റാറിസ്റ്റ് എഡ്ഡി വാൻ ഹെലൻ അന്തരിച്ചു. തൊണ്ടയിൽ അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. 1984 ൽ അമേരിക്കയിലെ ഹിറ്റ് ചാർട്ടിലിടം നേടിയ ജംപ് എന്ന ഗാനത്തിന്‍റെ സൃഷ്ടാവ്.
85. ഒക്ടടോബർ 9

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഐക്യരാഷ്ട സഭയുടെ ലോക ഭക്ഷ്യ പദ്ധതിക്ക്. യുദ്ധങ്ങളില്‍ വിശപ്പിനെ ആയുധമായി ഉപയോഗിക്കുന്നതിനെ തടയാന്‍ ലോക ഭക്ഷ്യ പദ്ധതി നിർണായക പങ്കു വഹിച്ചെന്ന് നൊബേല്‍ സമിതി. പുരസ്കാരനേട്ടത്തില്‍ സന്തോഷമുണ്ടെന്ന് ഭക്ഷ്യ പദ്ധതി അധ്യക്ഷന്‍ ഡേവിഡ് ബീസ്ലേ.
86. ഒക്ടോബർ 17

ന്യൂസിലാന്‍റ് തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്തി ജസീന്ത ആർഡൺന്‍റെ ലേബർ പാർട്ടി. ജസീന്ത വിജയിച്ചത് ജൂഡിത്ത് കോളിന്‍റെ നാഷണൽ പാർട്ടിയെ തോൽപിച്ച്. രണ്ടാമൂഴമുറപ്പിച്ചത് കൊവിഡ് പ്രതിരോധത്തിലെ മികവ്. മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍ ജസീന്തയുടെ രണ്ടാം മന്ത്രിസഭയില്‍
87. ഒക്ടോബര്‍ 20

മതനിന്ദ ആരോപിച്ച് പാരിസില്‍ അധ്യാപകന്‍റെ തലയറുത്ത് കൊന്നു. അധ്യാപകന്‍ സാമുവല്‍ പാറ്റിയുടെ തലയറുത്തത് ചെച്ചിനിയന്‍ വംശജന്‍ ഖംസാത്ത് അസിമോ. പ്രതിയെ പൊലീസ് സംഭവസ്ഥലത്ത് തന്നെ വെടിവെച്ചു കൊന്നു. സാമുവല്‍ പാറ്റി ക്ലാസില്‍ മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന കാർട്ടൂണ്‍ പ്രദർശിപ്പിച്ചത് നേരത്തെ വിവാദമായിരുന്നു.
88. നവംബർ 7

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോബൈഡന് ജയം. ഇന്ത്യൻ വംശജയായ കമലാ ഹാരിസ് വൈസ് പ്രസിഡന്‍റ്. തിരഞ്ഞെടുപ്പിൽ വിജയം തനിക്കെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അവകാശവാദം.
89. നവംബർ 25

ഫുട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണ വിടവാങ്ങി. അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന്. ഓർമ്മയായത് അനിതരസാധാരണമായ ഫുട്ബോള്‍ മാന്ത്രികത കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച താരം.
90. നവംബർ 27

ഇറാനിലെ മുതിർന്ന ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടു. മൊഹ്സൻ ഫക്രീസാദേ കൊല്ലപ്പെട്ടത് തെഹ്റാനിനടുത്ത് വെച്ച് അജ്ഞാതസംഘം നടത്തിയ വെടിവെപ്പില്‍. കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലിനെന്ന് ഇറാന്‍.
91. ഡിസംബർ 2

ഫൈസർ ബയോടെക് വാക്സിന്‍റെ ഉപയോഗത്തിന് ബ്രിട്ടനില്‍ അനുമതി. ചരിത്രതിരുമാനത്തോടെ കൊവിഡ് വാക്സിനുകൾക്ക് അനുമതി നൽകുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍. വാക്സീന്‍ പൊതുജനങ്ങളിലെത്തിക്കുക മുന്‍ഗണനാക്രമത്തില്‍.
92. ഡിസംബർ 8

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്‍റെ ഉയരം പുനർനിർണയിച്ചു. 8848.86 മീറ്റർ ആണ് എവറസ്റ്റിന്‍റെ പുതിയ ഉയരം. തീരുമാനം എടുത്തത് നേപ്പാളും ചൈനയും സംയുക്തമായി.
93. ഡിസംബർ 8

അര്‍ജന്‍റീനയെ 2014ലെ ലോകകപ്പ് ഫൈനലില്‍ എത്തിച്ച പരിശീലകന്‍ അലെജാന്‍ഡ്രോ സബെല്ല അന്തരിച്ചു. 66 വയസായിരുന്നു. 40 മത്സരങ്ങളില്‍ അര്‍ജന്റീനയെ പരിശീലിപ്പിച്ച സബെല്ലക്ക് കീഴില്‍ ടീം തോറ്റത് വെറും 5 മത്സരങ്ങള്‍ മാത്രം.
94. ഡിസംബർ 11

– പ്രമുഖ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക് അന്തരിച്ചു. മരണം കൊവിഡ് ബാധയെത്തുടർന്ന് യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വെച്ച്. ഓർമ്മയായത് മലയാളികള്‍ക്കും ഏറെ പ്രിയങ്കരനായ ചലച്ചിത്രക്കാരന്‍.
95. ഡിസംബർ 12

ബ്രിട്ടീഷ് നോവലിസ്റ്റ് ജോണ്‍ ലെ കാരെ അന്തരിച്ചു. 89 വയസായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്നായിരുന്നു അന്ത്യം. ദ സ്‌പൈ ഹു കെയ്ം ഇന്‍ ഫ്രം ദ കോള്‍ഡ്, ടിങ്കര്‍ ടെയ്‌ലര്‍ സോള്‍ജിയര്‍ സ്‌പൈ, ദ നൈറ്റ് മാനേജര്‍ തുടങ്ങിയവയാണ് ജോണിന്റെ പ്രശസ്ത നോവലുകള്‍.
96. ഡിസംബർ 15

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ജയിച്ചതായി ഇലക്ടറല്‍ കോളേജിന്‍റെ ഔദ്യോഗിക സ്ഥിരീകരണം. ബൈഡന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുക 2021 ജനുവരി 20-ന്. തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് ലഭിച്ചത് 306 ഇലക്ടറല്‍ വോട്ടുകൾ. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും പ്രസിഡന്‍റുമായ ഡോണള്‍ഡ് ട്രംപിന് ലഭിച്ച വോട്ടുകളുടെ എണ്ണം 232.
97. ഡിസംബർ 19

മൊഡേണയുടെ കൊവിഡ് പ്രതിരോധ വാക്സിന് അടിയന്തര അനുമതി നൽകി യുഎസ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ഫൈസർ വാക്സിന് പിന്നാലെയാണ് അമേരിക്ക മൊഡേണ വാക്സിന് അനുമതി നൽകിയത്. വാക്സിൻ ഡോസുകൾ വിതരണം ചെയ്യുക 64 സംസ്ഥാനങ്ങളിലായി.
98. ഡിസംബർ 19

മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള ഫിഫ പുരസ്കാരം പോളണ്ട് താരം റോബർട്ട് ലെവന്‍ഡോവ്സ്കിക്ക്. ലെവന്‍ഡോവ്സ്കി മറികടന്നത് അന്തിമപ്പട്ടികയില്‍ ഒപ്പമുണ്ടായിരുന്ന ലയണല്‍ മെസ്സിയെയും, ക്രിസ്റ്റ്യാനോ റൊണാല്‍ഡോയെയും. മുപ്പത്തിരണ്ടുകാരനായ ലെവന്‍ഡോവ്സ്കിയെ മികച്ച താരമായി പ്രഖ്യാപിച്ചത് കൊവിഡ് മൂലം വെർച്വലായി നടന്ന ചടങ്ങില്‍.
99. ഡിസംബർ 28

കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച താരത്തിനുള്ള ഐസിസി പുരസ്കാരം ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി. ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് മികച്ച ടെസ്റ്റ് താരം. അഫ്ഗാനിസ്ഥാന്‍ സ്പിന്നർ റാഷിദ് ഖാനാണ് മികച്ച ട്വിന്‍റി താരം.
100. ഡിസംബർ 31

ആഗോള കൊവിഡ് ബാധിതരുടെ എണ്ണം 8 കോടി കടന്നു. ലോകത്ത് 100 ല്‍ ഒരാള്‍ എന്ന തോതില്‍ രോഗബാധിതർ. മരണം 18 ലക്ഷത്തിലധികം. 5 കോടി 86 ലക്ഷത്തിലധികം പേർ കൊവിഡ് മുക്തരായി. രോഗബാധിതരുടെയും മുക്തരുടെയും എണ്ണത്തില്‍ അമേരിക്ക ഒന്നാമത്. ഇന്ത്യ രണ്ടാം സ്ഥാനത്ത്.
Story Highlights – 100 world happenings 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here