Advertisement

കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് കർഷക സംഘടനകൾ

December 31, 2020
Google News 2 minutes Read

കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് കർഷക സംഘടനകൾ. നടപടി സമരത്തെ ശക്തമാക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ലഖ്ബീർ സിംഗ് ട്വന്റിഫോറിനോട് പറഞ്ഞു. അതേസമയം, തിങ്കളാഴ്ച കേന്ദ്രസർക്കാരുമായി ചർച്ച നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന ട്രാക്ടർ റാലി കർഷകർ മാറ്റി വച്ചു.

കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കിയ കേരളത്തിന് നന്ദിയെന്നായിരുന്നു കർഷക സംഘടനകളുടെ ആദ്യ പ്രതികരണം. ബിജെപി ഇതര സംസ്ഥാനങ്ങൾ, നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടെടുക്കുന്നത് കേന്ദ്രസർക്കാരിനുമേൽ സമ്മർദം ശക്തമാക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ലഖ്ബീർ സിംഗ് പറഞ്ഞു.

അതേസമയം, ഡൽഹി ചലോ കർഷകപ്രക്ഷോഭം മുപ്പത്തിയാറാം ദിവസത്തിലേക്ക് കടന്നു. ചർച്ചയും സമരവും എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷക സംഘടനകൾ. ഡൽഹിയുടെ അതിർത്തികളിലെ പ്രക്ഷോഭ കേന്ദ്രങ്ങളിൽ 24 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്.

Story Highlights – Farmers’ organizations welcome the resolution passed by the Kerala Legislative Assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here