ഫാസ്ടാഗ്; ഫെബ്രുവരി 15 വരെ സമയപരിധി നീട്ടി

ടോള്‍ പ്ലാസകളിലെ ഫാസ്ടാഗ് സമയപരിധി നീട്ടി. ഫാസ്ടാഗിന് ഫെബ്രുവരി 15 വരെ സാവകാശം ലഭിക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
Read Also : മാർച്ച് വരെ നീട്ടില്ല; ജനുവരി മുതൽ ഫാസ്ടാഗ് നിർബന്ധം
പണരഹിതമായ ഇടപാട് പൂര്‍ണമായി നടപ്പിലാക്കാന്‍ ദേശീയ അതോറിറ്റിക്ക് ചില അനുമതികള്‍ കൂടി ലഭിക്കാനുള്ളതിനാലാണ് സമയ പരിധി നീട്ടിയത്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇരട്ടിയാണ് പിഴ തുകയായി ഈടാക്കേണ്ടി വരുന്നത്. ടോള്‍ പ്ലാസകളുടെ ഡിജിറ്റല്‍ വത്കരണത്തിനാണ് ഫാസ്ടാഗ് സംവിധാനം ഏര്‍പ്പെടുത്തിയത്.
ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാനും ഫാസ്ടാഗ് നിര്‍ബന്ധമാക്കിട്ടുണ്ട്. 2017ന് മുന്‍പ് വാങ്ങിയ വാഹനങ്ങളിലാണ് ഫാസ്ടാഗ് പതിക്കാന്‍ ഉള്ളത്. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സിനും ഫാസ്ടാഗ് നിര്‍ബന്ധമാക്കും.
Story Highlights – fastag, fastag to all toll plazas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here