സ്വർണക്കടത്ത് കേസ് : അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർക്ക് കസ്റ്റംസ് നോട്ടിസ്

സ്വർണക്കടത്ത് കേസിൽ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർക്ക് കസ്റ്റംസ് നോട്ടിസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടിസ് നൽകിയത്. കൊച്ചി കസ്റ്റംസ് ഓഫിസിലാണ് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടത്.
നയതന്ത്ര ബാഗേജ് വന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ. ഇക്കാര്യത്തിൽ നേരത്തെ ജി.ഹരികൃഷ്ണന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോഴത്തെ നടപടി. നയതന്ത്ര ബാഗേജ് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ഹരികൃഷ്ണന് കൂടുതൽ വിവരങ്ങൾ അറിയാമെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടൽ. നേരത്തെ അറസ്റ്റിലായ സ്വപ്നയടക്കമുള്ള പ്രതികളിൽ നിന്നും ചില വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
2016 മുതൽ 2018 വരെ 11 തവണ നയതന്ത്ര ബാഗേജ് എത്തിയെന്നാണ് രേഖകളിൽ ഉള്ളത്. എന്നാൽ ലോക്ഡൗൺ കാലത്ത് 23 തവണ നയതന്ത്ര ബാഗേജ് എത്തിയയെന്ന് കസ്റ്റംസ് പറയുന്നു. ബാഗേജുകൾ എത്തുമ്പോൾ പ്രോട്ടോകോൾ ഓഫിസറെ അറിയിച്ച് വിട്ടുകിട്ടാൻ അനുവാദം വാങ്ങണമെന്നാണ് വ്യവസ്ഥ. പ്രതി സ്വപ്ന സുരേഷുമായുള്ള പ്രോട്ടോകോൾ ഓഫിസിലെ ജീവനക്കാരുടെ അടുപ്പവും കസ്റ്റംസ് പരിശോധിക്കും.
Story Highlights – gold smuggling assistant protocol officer gets customs notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here