ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുമ്പോൾ സഹപ്രവർത്തകർക്കും മാധ്യമ സുഹൃത്തുക്കൾക്കും നന്ദി അറിയിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമൺ

മുപ്പത്തിയാറ് വർഷക്കാലം സേവനം പൂർത്തിയാക്കി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുമ്പോൾ സഹപ്രവർത്തകർക്കും മാധ്യമ സുഹൃത്തുക്കൾക്കും നന്ദി അറിയിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമൺ. ഗുഡ് മോർണിങ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയിൽ അതിഥിയായി പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം തന്റെ സുസഗർഗമായ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ ട്വന്റിഫോറിന്റെ പ്രേഷകരുമായി പങ്കുവച്ചത്.
ഔദ്യോഗിക ജീവിതം പൂർത്തിയാക്കുമ്പോൾ അഭിമാനവും സന്തോഷവുമുണ്ട്. ജീവിതത്തിനെ ഏറ്റവും വലിയ ഒരു അനുഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ പ്രാധാന്യം ലഭിക്കാത്ത പല കേസുകളും അന്വേഷിക്കേണ്ടതായി വന്നിട്ടുണ്ട്. കേസുകളിൽ പലതും മുന്നിൽ നിന്ന് തന്നെ നയിക്കണമെന്നുള്ളത് നിർബന്ധമാണ്. കൂടത്തായി കേസിൽ അന്വേഷണത്തിന്റെ കാര്യം ആദ്യം പറഞ്ഞത് കണ്ണൂർ ഡിഐജി സേതുരാമയ്യർ സാറിനോടായിരുന്നു. അദ്ദേഹമാണ് റിപ്പോർട്ട് എഴുതി അയയ്ക്കാനുള്ള പ്രചോദനം നൽകിയത്. പിന്നീട് സഹപ്രവർത്തകരെ വച്ച് കേസ് അന്വേഷിപ്പിക്കാമെങ്കിലും അന്വേഷമത്തിന് നേതൃത്വം കൊടുക്കണമെന്ന് തനിക്ക് നിർബന്ധമായിരുന്നു. പിന്നീട് ഇൻവറ്റിഗേറ്റീവ് ഓഫീസർ ഹരിദാസായിരുന്നു. വലരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട കേസ് ആയിരുന്നു കൂടത്തായി, മരണം എന്ന നിലയ്ക്ക് കേസ് അന്വേഷിക്കാതിരിക്കാൻ വളരെ ശ്രദ്ധിച്ചു. മറ്റൊന്ന് പത്രമാധ്യമങ്ങളുടെ ശ്രദ്ധയെ കേസിൽ നിന്ന് തിരിച്ചുവിട്ടു. കൂടത്തായി മാത്യുവിന്റെ കേസാണ് ആദ്യം അന്വേഷിച്ചത്. പിന്നാലെ മറ്റ് കേസുകൾ ഉയർന്നു വരികയായിരുന്നു. ആത്മാർത്ഥമായി ജോലി ചെയ്തതിന്റെ ഫലമാണ് കൂടത്തായി കേസിനൊപ്പം മറ്റ് കേസുകൾ കൂടി കണ്ടെത്താനായതെന്നും കെജി സൈമൺ പറഞ്ഞു.
ജസ്‌ന കേസ് പൊലീസ് ആഴത്തിൽ പരിശോധിച്ചാൽ കണ്ടെത്താൻ കഴിയും. കേരള പൊലീസിന് അതിന് സാധിക്കും. കൂടത്തായി കേസ്, മാത്യു കേസ്, മഹാദേവൻ കേസ് തുടങ്ങിയവ സർവീസ് ജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളാണ്. ഏത് സ്ഥലത്ത് എത്തിയാലും അവിടുത്തെ സ്ഥിതിഗതികൾ അറിഞ്ഞ് പെരുമാറും. ദൈവ നിയോഗം പോലെ അവിടെ എന്തോ കരുതിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights – kg simon, pathanam thitta ci
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here