പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ് പൊലീസ് സേനയുടെ യാത്ര അയപ്പ്

ഇന്ന് വിരമിക്കുന്ന പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ. ജി സൈമണ് പൊലീസ് സേനയുടെ യാത്രയയപ്പ്. 37 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷമാണ് അദ്ദേഹം ഇന്ന് പൊലീസ് സേനയിൽ നിന്ന് വിരമിക്കുന്നത്.

സംസ്ഥാന പൊലീസ് സേനയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരിൽ ഒരാളായ സഹപ്രവർത്തകന് സ്‌നേഹോഷ്മളമായ യാത്രയയപ്പാണ് ജില്ലാ പൊലീസ് സേന നൽകിയത്. മിഥുല മോഹൻവധം , കൂടത്തായി കൂട്ടക്കൊലപാതകം തുടങ്ങി തുമ്പില്ലാത്ത എണ്ണം പറഞ്ഞ നിരവധിക്കേസുകൾ സൈമണിന്റെ നേതൃത്വത്തിൽ തെളിയിക്കപ്പെട്ടു. സംസ്ഥാനത്തെ ഒട്ടു മിക്ക ജില്ലകളിലെയും ക്രമസമാധാന ചുമതല സൈമൺ കൃത്യമായി നിറവേറ്റി. കേസ് അന്വേഷണ മികവിന് അന്താരാഷ്ട്ര തലങ്ങളിൽ നിന്ന് പോലും ലഭിച്ച ഒട്ടേറെ പുരസ്‌കാരങ്ങളും സ്വന്തമാക്കിയാണ് കെ.ജി സൈമൺ എന്ന പൊലീസ് ഉദ്യോഗസ്ഥൻ വിരമിക്കുന്നത്. ഇന്നത്തോടെ ഔദ്യോഗിക ജോലികൾ പൂർത്തീകരിച്ച് സ്വന്തം നാടായ തൊടുപുഴയിലേക്ക് മടങ്ങുന്ന സൈമൺ ഭാവി കാലത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. സഹപ്രവർത്തകർ നൽകിയ സ്‌നേഹോഷ്മളമായ യാത്രയപ്പിൽ സന്തോഷമുണ്ട്.

മലയാളി സമൂഹം അറിയാന് ആഗ്രഹിക്കുന്ന ഒട്ടേറെ രഹസ്യങ്ങളുടെ കലവറയാണെങ്കിലും ഔദ്യോഗിക പരിമിതികൾ ഉള്ളതിനാൽ ഏറെക്കാര്യങ്ങൾ തുറന്ന് പറയാനാവില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അതേസമയം,സഹപ്രവർത്തകരുടെ സല്യൂട്ടുകൾക്കൊപ്പം മലയാളികളുടെ സ്‌നേഹം കൂടി ഏറ്റുവാങ്ങിയാണ് താന് വിരമിക്കുന്നതെന്നാണ് ഈ കുറ്റാന്വേഷണ വിദഗ്ധന്റെ ഉറച്ച വിശ്വാസം.

Story Highlights – Pathanamthitta District Police Chief KG Simon sent off by the police force

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top