വസ്ത്രവിപണ രംഗത്ത് 25 വർഷത്തെ പാരമ്പര്യവുമായി സ്വയംവര സില്‍ക്സ്; ശ്രദ്ധേയമായി കലണ്ടർ ഷൂട്ട്

രണ്ട് പതിറ്റാണ്ടിലേറെയായി പകരംവയ്ക്കാനില്ലാത്ത സേവനപാരമ്പര്യത്തിലൂടെ ജനമനസുകൾ കീഴടക്കിക്കഴിഞ്ഞു സ്വയംവര സില്‍ക്സ്. വസ്ത്രവിപണനരംഗത്തെ ട്രെന്‍ഡിങ്ങായ സ്വയംവര സില്‍ക്സ് 25 ന്റെ നിറവിൽ നിൽക്കുമ്പോൾ ആഘോഷങ്ങളും തുടരുകയാണ്.
വിപുലമായ വസ്ത്രശേഖരത്തിനൊപ്പം അതിനൂതനമായ ഡിസൈനിങ്ങില്‍ ഓരോ പ്രായക്കാരുടേയും ഇഷ്ടങ്ങൾ കണക്കിലെടുത്താണ് സ്വയംവര സില്‍ക്സ് ഷോറൂമിൽ വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ഗുണമേന്മയില്‍ കുറവ് വരുത്താതെതന്നെ സാധാരണക്കാർക്ക് സ്വീകാര്യമാകുന്ന വിലയിലാണ് സ്വയംവര സിൽക്സിൽ വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.
25ന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി 2021-ലെ സ്വയംവര കലണ്ടര്‍ ലോഞ്ച് ചെയ്യുന്നുണ്ട്. ഇതിനുമുന്നോടിയായി ചെറിയൊരു ഷൂട്ട് വീഡിയോയും ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ സ്വയംവര സില്‍ക്സ് പങ്കുവെച്ചിട്ടുണ്ട്. അഞ്ജു കുര്യന്‍, സ്വാസിക, അമൃത സുരേഷ്, ദൃശ്യ രഘുനാഥ്, മാനസ രാധാകൃഷ്ണന്‍, ദീപ തോമസ് എന്നിവരാണ് കലണ്ടര്‍ ഷൂട്ടിലെ പ്രധാന ആകര്‍ഷണങ്ങള്‍. സ്വയംവര സില്‍ക്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളില്‍ വരുംദിവസങ്ങളിലും കലണ്ടര്‍ ഷൂട്ടിന്റ മനോഹരമായ ചിത്രങ്ങളും പങ്കുവയ്ക്കും.
സ്വയംവര സില്‍ക്‌സിന്റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതിന് പുറമെ നിരവധി സി എസ് ആർ പ്രവർത്തനങ്ങളും ഇവിടെ ഒരുങ്ങുന്നുണ്ട്.
1995-ല്‍ ആറ്റിങ്ങലിലാണ് സ്വയംവര സില്‍ക്‌സ് ആരംഭിച്ചത്. നിലവില്‍ ആറ്റിങ്ങല്‍, വര്‍ക്കല, കൊട്ടരക്കര, കൊച്ചി, കൊല്ലം എന്നിവിടങ്ങളിലും സ്വയംവര സിൽക്‌സ് ഷോറൂമുകൾ തുറന്നുകഴിഞ്ഞു. കൊടുങ്ങല്ലൂരും സ്വയംവര സില്‍ക്സിന്റെ പുതിയ ഷോറും വസ്ത്ര വൈവിധ്യങ്ങളുമായി ഉടനെത്തും.
Story Highlights: swayamvara silks Calendar shoot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here