രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; രോഗമുക്തി നിരക്ക് 96.8 ശതമാനമായി

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,036 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം, 23,181 പേർ ഇന്നലെ മാത്രം രോഗ മുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 96.08 ശതമാനമാണ് രാജ്യത്തെ രോഗ മുക്തി നിരക്ക്.

2,54,254 പേരാണ് നിലവിൽ രാജ്യത്തി കൊവിഡ് ബാധിതരായിട്ടുള്ളത്. അതേസമയം, രോഗമുക്തി നിരക്ക് 98,83,461 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 256 പേരാണ് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 1,48,994 ആയി ഉയർന്നു.

Story Highlights – covid prevalence in the country is declining; The cure rate was 96.8 percent

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top