ജനതാദള്‍ എസില്‍ പിളര്‍പ്പില്ലെന്ന് മാത്യു ടി തോമസ്

no split in Janata Dal s; Mathew T Thomas

ജനതാദള്‍ എസില്‍ പിളര്‍പ്പില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ്. വിമത നീക്കത്തിന് പാര്‍ട്ടിയില്‍ യാതൊരു പിന്തുണയില്ലെന്നും മാത്യു ടി. തോമസ് പറഞ്ഞു. ഇന്നത്തെ യോഗത്തിലും സി.കെ നാണു എംഎല്‍എ പങ്കെടുത്തില്ല. അതേസമയം എല്‍ജെഡി യുമായി ലയന ചര്‍ച്ച തുടരാന്‍ ജനതാദള്‍ നേതൃയോഗം തീരുമാനിച്ചു.

മാത്യു ടി. തോമസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റിക്ക് ബദലായി പുതിയ കമ്മിറ്റി പ്രഖ്യാപിച്ച സി.കെ. നാണുവിനെ പിന്തുണയ്ക്കുന്ന വിഭാഗത്തിന്റെ നീക്കത്തിന് പിന്നാലെയാണ് ജനതാദള്‍ എസ് ഒദ്യോഗിക വിഭാഗം നേതൃയോഗം ചേര്‍ന്നത്. പിളര്‍പ്പെന്ന വാദം സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ് തളളി. പാര്‍ട്ടിയുടെ മുഴുവന്‍ ജനപ്രതിനിധികളും 4 പേരൊഴികെയുള്ള ഭാരവാഹികളും തങ്ങള്‍ക്കൊപ്പമാണെന്ന് മാത്യു ടി തോമസ് അവകാശപ്പെട്ടു. ദേശീയ നേതൃത്വം വിമത നീക്കം തള്ളിയതാണ്.

അതേസമയം, സി.കെ നാണു എംഎല്‍എ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തില്ല. കോഴിക്കോട് മറ്റൊരു പരിപാടിയുള്ളതിനാലാണ് സി.കെ നാണു എത്താതിരുന്നതെന്ന് നേതൃത്വം വിശദീകരിക്കുന്നു. നിലവില്‍ എല്‍ഡിഎഫില്‍ ഘടകകക്ഷിയായ എം.വി ശ്രേയാംസ് കുമാറിന്റെ എല്‍ജെഡിയുമായി ലയന ചര്‍ച്ചകള്‍ തുടരാന്‍ നേതൃയോഗം തീരുമാനിച്ചു. മന്ത്രി കെ.കൃഷ്ണന്‍കുട്ടി, മാത്യു ടി. തോമസ് എംഎല്‍എ എന്നിവര്‍ ലയന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

Story Highlights – no split in Janata Dal s; Mathew T Thomas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top