രാഷ്ട്രീയ പ്രവേശനത്തിൽ നിന്നുള്ള രജനികാന്തിന്റെ പിന്മാറ്റം; സ്വയം തീകൊളുത്തിയ ആരാധകൻ ഗുരുതരാവസ്ഥയിൽ

Rajinikanth fan fire critical

നടൻ രജനികാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനം പിൻവലിച്ചതിനു പിന്നാലെ സ്വയം തീകൊളുത്തിയ ആരാധകൻ ഗുരുതരാവസ്ഥയിൽ. ഗുരുതരമായി പരുക്കേറ്റ ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രഖ്യാപനത്തിനു പിന്നാലെ രജനികാന്തിൻ്റെ വീടിനു മുന്നിൽ വച്ചാണ് ചെന്നൈ സ്വദേശിയായ മുരുകേശൻ സ്വയം തീകൊളുത്തിയത്.

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറിയതെന്ന് മൂന്ന് പേജുള്ള ട്വിറ്റർ സന്ദേശത്തിൽ രജനികാന്ത് അറിയിച്ചിരുന്നു.

Read Also : രാഷ്ട്രീയ പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി നടൻ രജനികാന്ത്

കൊവിഡ് സാഹചര്യത്തിൽ രാഷ്ട്രീയ പ്രവർത്തനം ഉചിതമല്ലെന്ന് തോന്നിയതിനാലാണ് പിന്മാറ്റം. സമൂഹ മാധ്യമങ്ങളിലൂടെ മാത്രമുള്ള പ്രചാരണം ഫലപ്രദമാകില്ല. വാക്ക് പാലിക്കാത്തതിൽ കടുത്ത വേദനയുണ്ട്. ആരാധകരുടെ ആരോഗ്യം കൂടി പരിഗണിച്ചാണ് തീരുമാനം മാറ്റിയതെന്നും രജനികാന്ത് വ്യക്തമാക്കി. 120 പേർ മാത്രമുള്ള ഒരു ഷൂട്ടിങ് സൈറ്റിൽ കൊവിഡ് പടർന്നതിനെ തുടർന്ന് ആരോഗ്യപ്രശ്നം നേരിടേണ്ടിവന്ന തനിക്ക് എങ്ങനെയാണ് ലക്ഷക്കണക്കിനാളുകളുള്ള ഒരിടത്തേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ സാധിക്കുക എന്ന് അദ്ദേഹം കുറിപ്പിലൂടെ ചോദിച്ചു.

അതേസമയം, പിന്മാറ്റം സംബന്ധിച്ച അപവാദ പ്രചാരങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും രജനികാന്ത് ട്വിറ്ററിൽ കുറിച്ചു. ഈ മാസം 31നാണ് രജനികാന്ത് പുതിയ പാർട്ടി പ്രഖ്യാപനം നടത്താൻ തീരുമാനിച്ചിരുന്നത്.

Story Highlights – Rajinikanth withdraws from politics; The fan who set himself on fire is in critical condition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top