ഐഎഫ്എഫ്കെ വിവാദം അനാവശ്യം; പ്രാദേശിക വാദത്തിലേക്ക് പോകുന്നത് ശരിയല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍

ഐഎഫ്എഫ്കെ വിവാദം അനാവശ്യമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. വിവാദം പ്രാദേശിക വാദത്തിലേക്ക് പോകുന്നത് ശരിയല്ല. രാഷ്ട്രീയക്കാര്‍ പ്രാദേശിക വാദമുയര്‍ത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചലച്ചിത്ര മേളയുടെ വേദികള്‍ നിശ്ചയിച്ചത് സര്‍ക്കാരാണെന്നും കമല്‍ ട്വന്റിഫോറിനോട് പറഞ്ഞു. തിരുവനന്തപുരം തന്നെയാണ് ഐഎഫ്എഫ്കെയുടെ പ്രധാനവേദി. മറ്റിടങ്ങളിലുള്ളത് മേളയുടെ പകര്‍പ്പ് മാത്രമാണ്.നിലവില്‍ ഉയര്‍ത്തുന്ന വിവാദങ്ങള്‍ അനവശ്യമാണെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കി. പാലക്കാടും തലശേരിയും രാഷ്ട്രീയ ഇടപെടലിലൂടെ പ്രദര്‍ശന വേദിയായതല്ല. ജങ്ങളുടെ സൗകര്യങ്ങള്‍ കൂടി പരിഗണിച്ചാണ് തീരുമാനം. ആള്‍ക്കൂട്ടമില്ലെങ്കിലും നല്ല സിനികള്‍ കൊണ്ട് മേള വിജയിപ്പിക്കാമെന്നുമാണ് പ്രതീക്ഷയെന്നും കമല്‍ പറഞ്ഞു.
Story Highlights – IFFK controversy unnecessary; Academy Chairman Kamal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here