ഇന്ന് ബ്ലാസ്റ്റേഴ്സ് കരുത്തരായ മുംബൈ സിറ്റിക്കെതിരെ; ജയം അനിവാര്യം

ഐഎസ്എലിൽ തുടർച്ചയായ രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കരുത്തരായ ചെന്നൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്സിക്കെതിരെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചത് ആത്മവിശ്വാസം നൽകുമെങ്കിലും എതിരാളികൾ വളരെ കരുത്തരാണ് എന്നത് ബ്ലാസ്റ്റേഴ്സിന് കനത്ത വെല്ലുവിളിയാവും.
Read Also : ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു; എതിരാളികൾ ഹൈദരാബാദ്
ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും ഒരു സമനിലയും അടക്കം 16 പോയിൻ്റുമായി മുംബൈ സിറ്റി പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള എടികെയുമായി വെറും ഒരു പോയിൻ്റാണ് മുംബൈയുടെ വ്യത്യാസം. അതുകൊണ്ട് തന്നെ ഈ കളി ജയിച്ചാൽ അവരെ മറികടന്ന് മുംബൈക്ക് ഒന്നാം സ്ഥാനത്ത് എത്താൻ കഴിയും. തുടർച്ചയായ 6 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുകയാണ് മുംബൈ സിറ്റി. അതേസമയം, ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു ജയവും മൂന്ന് തോൽവിയും സഹിതം 6 പോയിൻ്റുകൾ മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ 9ആം സ്ഥാനത്താണ്. വിജയിക്കാനായാൽ ഹൈദരാബാദിനെ മറികടന്ന് ബ്ലാസ്റ്റേഴ്സ് 8ആം സ്ഥാനത്ത് എത്തും.
പരസ്പരം ഏറ്റുമുട്ടിയ കണക്കിൽ മുംബൈക്കാണ് ആധിപത്യം. ആകെ 6 തവണ മുഖാമുഖം വന്നപ്പോൾ അഞ്ച് തവണയും മുംബൈ വിജയിച്ചു. ഒരു മത്സരം സമനിലയിൽ കലാശിച്ചു.
കഴിഞ്ഞ മത്സരത്തിലെ ഓൾ ഇന്ത്യൻ അറ്റാക്ക് വിജയകരമായിരുന്നു എങ്കിലും ഇന്ന് കിബു അത് തുടരുമോ എന്നതിൽ വ്യക്തതയില്ല. മലയാളി താരം സഹൽ അബ്ദുൽ സമദ് ആദ്യ ഇലവനിൽ തുടർന്നേക്കും. ഗാരി ഹൂപ്പറിനു പകരം ജോർഡൻ മുറേയും ആദ്യ ഇലവനിൽ ഇടം നേടിയേക്കും.
Story Highlights – kerala blasters vs mumbai city fc preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here