സി. മമ്മൂട്ടിക്കുനേരെയുള്ള ആദിവാസി പരാമര്‍ശം; അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍

തിരൂര്‍ എംഎല്‍എ സി.മമ്മൂട്ടിക്കെതിരെ താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന്‍ നടത്തിയ ആദിവാസി പരാമര്‍ശത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍. യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ ഫൈസല്‍ ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് താനൂര്‍, തിരൂര്‍ എംഎല്‍എമാരായ വി.അബ്ദുറഹിമാനും, സി. മമ്മുട്ടിയും മണ്ഡലങ്ങളിലെ വികസനത്തെ ചൊല്ലി നടത്തിയ വാക്‌പോരിന് ഇടയിലാണ് ഇടത് എംഎല്‍എയുടെ വിവാദ പരാമര്‍ശം. ഇതേതുടര്‍ന്ന് ആദിവാസി സമൂഹത്തെ അധിക്ഷേപിച്ചെന്നു കാണിച്ച് ഒട്ടേറെ പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും എംഎല്‍എയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി ദേശീയ പട്ടികവര്‍ഗ കമ്മിഷന് പരാതി നല്‍കി. ഈ പരാതിയിലാണ് നടപടി.

ചീഫ് സെക്രട്ടറി, ഡിജിപി, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കാണ് കമ്മീഷന്‍ ഉത്തരവുകള്‍ അയച്ചിട്ടുള്ളത്. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അന്വേഷണം രാഷ്ട്രീയ പ്രേരിതമായി നീട്ടികൊണ്ടു പോയാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.

Story Highlights – National Commission for Scheduled Tribes has ordered an inquiry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top