2020ലെ മികച്ച ഇന്ത്യൻ ചെസ് താരമായി നിഹാൽ സരിനെ തെരഞ്ഞെടുത്തു

നിഹാൽ സരിനെ 2020ലെ മികച്ച ഇന്ത്യൻ ചെസ് താരമായി ചെസ് ഡോട്ട് കോം തെരഞ്ഞെടുത്തു. കൊനേരു ഹംപിയാണ് മികച്ച വനിതാ താരം. കാർപ്പോവ് റാപിഡ് ചെസിൽ (ഫ്രാൻസ്) സ്വർണം, ലോക ജൂനിയർ സ്പീഡ് ചെസ് ചാമ്പ്യൻ, ചെസ് ബേസ് ഇന്ത്യയുടെ ജൂനിയർ ചാമ്പ്യൻ എന്നീ നേട്ടങ്ങൾ പരിഗണിച്ചാണ് ചെസ് ഡോട്ട്കോം നിഹാലിനെ മികച്ച താരമായി തെരഞ്ഞെടുത്തത്.

ചെസ് ഒളിമ്പ്യാഡിൽ ചരിത്രത്തിലാദ്യമായി സ്വർണം നേടിയ ഈ വർഷത്തെ ഇന്ത്യൻ ടീം അംഗവും ഏഷ്യൻ നേഷൻസ് കപ്പിൽ വെള്ളി നേടിയ ഇന്ത്യൻ ടീമംഗവുമാണ് പതിനാറുകാരനായ നിഹാൽ സരിൻ. ഇതിനു പുറമേ, അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ) നടത്തിയ ലോക യൂത്ത് ചെസ് ടൂർണമെന്റിൽ അണ്ടർ-18 വിഭാഗത്തിൽ നിഹാൽ സ്വർണം നേടിയിരുന്നു.

തൃശ്ശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിഹാൽ സരിൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top