കൊവിഡ് വാക്സിൻ സ്വീകരിക്കാനെത്തി; നഴ്സായ കാമുകനോട് വിവാഹാഭ്യർത്ഥന; വിഡിയോ വൈറൽ

കൊവിഡ് വാക്സിൻ സ്വീകരിക്കാനെത്തി നഴ്സായ കാമുകനോട് വിവാഹാഭ്യർത്ഥന നടത്തി യുവാവ്. സൗത്ത് ഡക്കോട്ടയിലെ ആശുപത്രിയിലാണ് സംഭവം. വിവാഹാഭ്യർത്ഥന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

നഴ്സായി ജോലി ചെയ്യുന്ന എറിക്ക് വാൻഡർലീയും റോബി വർ​ഗാനും ഏറെ നാളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസമാണ് റോബി, കൊവിഡ് വാക്സിൻ സ്വീകരിക്കാനായി ആശുപത്രിയിൽ എത്തുന്നത്. കുത്തിവയ്പ്പിനായി ഷർട്ടിന്റെ സ്ലീവ് ഉയർത്തുന്നതിനിടെയാണ് വിവാഹഭ്യർത്ഥന നടത്താനുള്ള മോതിരം എറിക്ക് കാണുന്നത്. ഉടൻ തന്നെ സമ്മതമറിയിക്കുകയും ചെയ്തു.

നിരവധി പേർ എറിക്കിന്റേയും റോബിയുടേയും വിഡിയോ പങ്കുവച്ചു. പ്രശസ്ത ഗായിക ബിയോൺസെ ഉൾപ്പെടെ വിഡിയോക്ക് താഴെ ആശംസകളുമായി എത്തി.

Story Highlights – Boyfriend surprises nurse with proposal who was giving him Covid-19 vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top