വെൽഫെയർ പാർട്ടി-യുഡിഎഫ് കൂട്ടുകെട്ടിനെതിരെ പ്രചാരണം ശക്തമാക്കാൻ സിപിഐഎം

വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് കൂട്ടുകെട്ടിനെതിരെ പ്രചാരണം ശക്തമാക്കാന്‍ സിപിഐഎം സംസ്ഥാന സമിതി തീരുമാനം. ജമാ അത്തെ ഇസ്ലാമിക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കുമെതിരെ നടത്തിയ ശക്തമായ പ്രചാരണം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ.
വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് കൂട്ടുകെട്ട് ചില മേഖലകളില്‍ ബിജെപിക്ക് ഗുണമായി. ഇതിനെതിരെ മതേതര അടിത്തറ ശക്തിപ്പെടുത്തണം. മതേതര വോട്ടുകളുടെ ഏകീകരണത്തിനുള്ള ശക്തമായ നടപടികള്‍ വേണം. ബിജെപിയുടെ കടന്നുകയറ്റം ഗൗരവത്തോടെ കാണണമെന്നും സംസ്ഥാന സമിതി വിലയിരുത്തി.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. തെരഞ്ഞെടുപ്പു കമ്മിറ്റികള്‍ ഈ മാസം ചേരും. നാളെ മുതല്‍ സിപിഐഎം ജില്ലാ നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.
Story Highlights – Welfare party, UDF, CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here