എ കെ ശശീന്ദ്രന്‍ വിഭാഗത്തെ കോണ്‍ഗ്രസ് എസിലേക്ക് സ്വാഗതം ചെയ്ത് കടന്നപ്പള്ളി രാമചന്ദ്രന്‍

kadannapally ramachandran a k saseendran

എന്‍സിപിയിലെ എ കെ ശശീന്ദ്രന്‍ വിഭാഗത്തെ കോണ്‍ഗ്രസ് എസിലേക്ക് സ്വാഗതം ചെയ്ത് കടന്നപ്പള്ളി രാമചന്ദ്രന്‍. എ കെ ശശീന്ദ്രന്‍ പഴയ സഹപ്രവര്‍ത്തകനാണ്. മുഖവുരയില്ലാതെ പാര്‍ട്ടിയിലേക്ക് കടന്നുവരാം. എ കെ ശശീന്ദ്രന്‍ വരുന്നത് കോണ്‍ഗ്രസ് എസിന് കരുത്താകുമെന്നും കടന്നപ്പള്ളി. പാലാ സീറ്റ് വിഭജനത്തെ ചൊല്ലി എന്‍സിപിയില്‍ ആഭ്യന്തര കലഹം തുടരവെയാണ് കടന്നപ്പള്ളിയുടെ സ്വാഗതം ചെയ്യല്‍.

Read Also : തിരുവനന്തപുരത്ത് അന്താരാഷ്ട്ര പുരാരേഖാ പഠനകേന്ദ്രം സ്ഥാപിക്കും; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

അതേസമയം താന്‍ എന്‍സിപി വിടുന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ബോധപൂര്‍വമുള്ള ആരുടെയോ ഭാവനസൃഷ്ടിയാണ് ശ്രമമെന്നും എന്‍സിപി നേതാക്കള്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്നുവെന്ന് ബോധപൂര്‍വം പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതേ സംബന്ധിച്ച് മറ്റൊരു അഭിപ്രായം ആണ് മുതിര്‍ന്ന നേതാവ് ടി പി പീതാംബരന്‍ പറഞ്ഞത്. പാല വിട്ടുനല്‍കുന്നതില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് ടി പി പീതാംബരന്‍ ആവര്‍ത്തിച്ചു. യുഡിഎഫുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റെതാണെന്നും ടി പി പീതാംബരന്‍.

കൂടാതെ പാലാ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് തന്നെയെന്ന് സിപിഐഎമ്മും വ്യക്തമാക്കി. സീറ്റിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനത്തിനില്ലെന്നും സിപിഐഎം നേതൃത്വം പറഞ്ഞു. എന്‍സിപിയിലെ തര്‍ക്കങ്ങളില്‍ ഇടപെടില്ലെന്നും സിപിഐഎം.

Story Highlights – kadannapally ramachandran, a k sasindran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top