പന്താവൂർ കൊലപാതകം; മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചു

പന്താവൂർ ഇർഷാദ് കൊലപാതകത്തിൽ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചു. പൂക്കരത്തറയിലെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് തെരച്ചിൽ നടത്തുന്നത്. പൊലീസ്, ഫയർ ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ.

മാലിന്യം കുമിഞ്ഞ് കൂടിയ കിണറ്റിലാണ് ഇർഷാദിനെ കൊന്ന് തള്ളിയെതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. അതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ എട്ട് മണിക്കൂറോളമാണ് കിണറ്റിൽ തെരച്ചിൽ നടത്തിയത്. ഇന്ന് രാവിലെ മുതൽ തെരച്ചിൽ പുനരാരംഭിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതികളായ സുഭാഷ്, എബിൻ എന്നിവർ ഇന്നലെ കിണർ ചൂണ്ടിക്കാട്ടിയതനുസരിച്ചാണ് പരിശോധന നടത്തുന്നത്.

കഴിഞ്ഞ ജൂൺ 11 നാണ് ഇർഷാദിനെ കാണാതായത്. പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് വാഗ്ദാനം നൽകി ഇർഷാദിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കലാക്കിയ ശേഷമായിരുന്നു ഇർഷാദിനെ പൂക്കരത്തറയിലെ ഉപയോഗശൂന്യമായ കിണറ്റിൽ കൊന്നുതള്ളിയതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിരുന്നു.

Story Highlights – Pantavur murder; The search for the body began

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top