അനിൽ പനച്ചൂരാന്റെ ഏറ്റവും മികച്ച ചിത്രങ്ങൾ; ഓർമ്മകളിൽ ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ

കൊവിഡ് ബാധിച്ച് അന്തരിച്ച കവി അനിൽ പനച്ചൂരാൻ്റെ ഏറ്റവും മികച്ച ചിത്രങ്ങളെടുത്തത് സിനിമാ ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂരാണ്. 12 വർഷങ്ങൾക്കു മുൻപ് ഒരു മാസികയ്ക്ക് വേണ്ടി അദ്ദേഹം എടുത്ത ചിത്രങ്ങൾ 24 വെബിനു ലഭിച്ചു. തൻ്റെ ഏറ്റവും മികച്ച ചിത്രങ്ങളാണ് ഇതെന്ന് പനച്ചൂരാൻ പറഞ്ഞിരുന്നതായി ജയപ്രകാശ് ഓർമ്മിക്കുന്നു.
അന്ന് സംഗീത സംവിധായകരായ മെജോ ജോസഫും ബിജിപാലും പനച്ചൂരാനൊപ്പം ഉണ്ടായിരുന്നു. അവരുടെ ചിത്രങ്ങളും ജയപ്രകാശ് 24 വെബിനു കൈമാറി.

കൊവിഡ് ബാധിച്ചാണ് പനച്ചൂരാൻ അന്തരിച്ചത്. രാത്രി 8.10ഓടെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നേരത്തെ തന്നെ കൊവിഡ് ബാധിതനായ അദ്ദേഹം മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ ചികിത്സ ഫലിക്കാതായതോടെ ഇന്ന് രാവിലെ കരുനാഗപ്പള്ളിയിലേക്ക് മാറ്റി. അവിടെ നടത്തിയ ചികിത്സയും ഫലിക്കാതായതോടെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഏഴ് മണിയോടെയാണ് അദ്ദേഹത്തെ കിംസിലെത്തിച്ചത്. കൊവിഡ് ശ്വാസകോശത്തെ ബാധിച്ചിരുന്നു എന്നതാണ് മരണകാരണം. എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായിരുന്നു.
Story Highlights – anil panachooran’s best pics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here