ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; മൂന്ന് കേസുകളില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ജാമ്യം

കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ജാമ്യം. മൂന്ന് കേസുകളിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ആദ്യം രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. മൂന്ന് കേസുകളിലും ഓരോ ലക്ഷം രൂപ വീതം കെട്ടിവയ്ക്കണം. മൂന്ന് മാസത്തേക്ക് കാസര്‍ഗോഡ് ജില്ലാപരിധിയില്‍ പ്രവേശിക്കരുത് തുടങ്ങിയവയാണ് ഉപാധികള്‍. നേരത്തെ ജാമ്യാപേക്ഷയുമായി എം.സി. കമറുദ്ദീന്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു.

Story Highlights – Jewelery investment fraud; In three cases M.C. Kamaruddin MLA – bail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top