നിയമ സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കെ സുരേന്ദ്രന്റെ കേരളയാത്ര ഫെബ്രുവരി രണ്ടാം വാരം തുടങ്ങും

നിയമ സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ കേരളയാത്ര ഫെബ്രുവരി രണ്ടാം വാരം തുടങ്ങും. മുതിർന്ന നേതാക്കൾക്കൊപ്പം പൊതു സമ്മതരെ കൂടുതൽ മത്സരിപ്പാക്കാനാണ് ബിജെപിയുടെ തീരുമാനം. നേമം, തിരുവനന്തപുരം സെൻട്രൽ, വട്ടിയൂർകാവ്, കഴക്കൂട്ടം, ചെങ്ങന്നൂർ, മണലൂർ, പാലക്കാട്, മലമ്പുഴ, കാസർഗോഡ് അടക്കം നാൽപത് സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാർട്ടിയുടെ നീക്കം. പൊതു സമ്മതരെ മത്സരിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുസമ്മതരുടെ സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറിയിട്ടുമുണ്ട്.
സീറ്റുകൾ തരംതിരിച്ചാകും നിയമസഭാതെരഞ്ഞടുപ്പിന് ബിജെപി ഇറങ്ങുക. നേമം, തിരുവനന്തപുരം സെൻട്രൻ, വട്ടിയൂർകാവ്, മണലൂർ, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർഗോഡ് തുടങ്ങിയ മണ്ഡലങ്ങളെ എപ്ലസ് ക്യാറ്റഗറിയിൽ ഉൾപ്പെടുത്തും. തൃശൂരും വർക്കലയും പ്ലസ് ക്യാറ്റഗറിയിൽ വന്നേക്കുമെന്നാണ് സൂചന. സ്ഥാനാർത്ഥികൾ മണ്ഡലങ്ങളിൽ താമസിച്ച് പ്രവർത്തിക്കുക എന്ന നയമാണ് ബിജെപി ഇപ്പോൾ നടപ്പിലാക്കുന്നത്.
Story Highlights – K Surendran’s Kerala tour will start in the second week of February ahead of the Assembly elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here