പന്തീരാങ്കാവ് യുഎപിഎ കേസ്; എൻഐഎ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും

പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബ് ,താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

ഇക്കഴിഞ്ഞ സെപ്റ്റംബർ ഒൻപതിന് അലനും താഹയ്ക്കും കൊച്ചിയിലെ എൻഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് എൻഐഎ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതിയുടെ നടപടി വസ്തുതകൾ പരിശോധിക്കാതെയാണെന്നും, പ്രതികൾക്ക് ജാമ്യം നൽകിയത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു ഹർജിയിൽ എൻഐഎ യുടെ വാദം.

2019 നവംബർ ഒന്നിനാണ് അലനെയും, താഹയെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. യുഎപിഎ ചുമത്തിയ കേസിൽ അന്വേഷണം പിന്നീട് എൻഐഎ സംഘം ഏറ്റെടുക്കുകയായിരുന്നു. പ്രതികളുടെ പക്കൽ നിന്നും മാവോയിസ്റ്റ് ലഘുലേഖകളും ,പുസ്തകങ്ങളും കണ്ടെടുക്കുകയും ചെയ്തിരുന്നു.

Story Highlights – Panteerankavu UAPA case; The High Court will rule today on the appeal filed by the NIA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top