Advertisement

ഡോളർ കടത്ത് കേസ്; കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

January 5, 2021
Google News 1 minute Read

ഡോളർ കടത്ത് കേസിൽ കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനേയും സംസ്ഥാന അസി. പ്രോട്ടോകോൾ ഓഫിസർ എംഎസ് ഹരി കൃഷ്ണനേയുമാണ് കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യുന്നത്. ഇരുവരോടും രാവിലെ 10 മണിക്ക് കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാവാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

യുഎഇ കോൺസുലറ്റിലെ ഡ്രൈവർമാരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അസി. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. സ്പീക്കറുടെ ഓഫീസിൽ നിന്നും അയ്യപ്പൻ ഒരു ബാഗുമായി യുഎഇ കോൺസുലേറ്റിന്റെ വാഹനത്തിൽ കോൺസുൽ ജനറലിനെ കാണാൻ പോയെന്നായിരുന്നു മൊഴി.

Story Highlights – Dollar smuggling case; Customs questioning continues today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here