സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കുന്നത് ഒരാഴ്ചയ്ക്ക് ശേഷം

theater opens after a week

സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കുന്നത് ഒരാഴ്ചയ്ക്ക് ശേഷം. ഒരാഴ്ചയെങ്കിലും മുന്നൊരുക്കം നടത്തിയാൽ മാത്രമെ തീയറ്ററുകൾ പ്രദർശന സജ്ജമാകൂവെന്ന് തീയറ്റർ ഉടമകൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സിനിമയുടെ ടിക്കറ്റ് ചാർജ് വർധിപ്പിക്കില്ല. എന്നാൽ നിലവിലെ ഷോ ടൈമിന് മാറ്റം വരും.

സിനിമകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് തീയറ്റർ ഉടമകൾ അറിയിച്ചു. തീയറ്ററുകൾ തുറക്കാൻ അനുവദിച്ച മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച തീയറ്റർ ഉടമകൾ സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചാൽ തീയറ്ററുകൾ സജ്ജമായിരിക്കുമെന്നും അറിയിച്ചു. വിതരണക്കാരും നിർമാതാക്കളുമായുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ തയറാണെന്നും അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സിനിമാ തീയറ്ററുകൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, 50 ശതമാനം കാണികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടായിരിക്കണം പ്രവർത്തനം.

Story Highlights – theater opens after a week

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top