കർഷക സമരം പരിഹരിക്കാത്തത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി

കർഷക സമരം പരിഹരിക്കാതെ തുടരുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി. കാർഷിക നിയമങ്ങൾക്കെതിരെയും അനുകൂലമായും സമർപ്പിച്ച് ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രിംകോടതിയുടെ വിമർശനം. ചർച്ചകളിൽ പുരോഗതി ഉണ്ടെന്ന കേന്ദ്ര വാദം സുപ്രിംകോടതി തള്ളി. സമരം അവസാനിച്ചില്ലെങ്കിൽ എല്ലാ ഹർജികളിലും ഈ മാസം പതിനൊന്നിന് വാദം കേൾക്കാനും സുപ്രിം കോടതി തിരുമാനിച്ചു.
ഡൽഹി-ഹരിയാന അതിർത്തികളിൽ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജ്ജിയാണ് സുപ്രിം കോടതി ഇന്ന് പരിഗണിച്ചത്. ഒപ്പം നിയമങ്ങൾ റദ്ദാക്കാണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രിംകോടതിയുടെ മുന്നിലെത്തി.
ഹർജികൾ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എസ.എ ബോബ്‌ഡെ സമരം പരിഹരിക്കാതെ തുടരുന്നതിലെ അത്യപ്തി വ്യക്തമാക്കിയത്. ചർച്ചകളിൽ പുരോഗതിയുണ്ടെന്ന അറ്റോർണി ജനറലിന്റെ അഭിപ്രായം തള്ളിയായിരുന്നു നിരിക്ഷണം. ചർച്ചകൾ നടക്കുകയാണെന്നും സർക്കാരും സമരക്കാരും തമ്മിൽ എന്തെങ്കിലും ധാരണയുണ്ടാകാനുളള സാധ്യതയുണ്ടെന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചു. സാഹചര്യം മനസിലാക്കുന്നുവെന്നും ചർച്ചകൾ പ്രോത്സാഹിപ്പിക്കാനാണ് കോടതിയുടെ ആഗ്രഹമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
എല്ലാ ഹർജികളും തിങ്കളാഴ്ച കൊടതി വീണ്ടും പരിഗണിക്കും. മറ്റെന്നാളാണ് സമരക്കാരും സർക്കാരും തമ്മിലുള്ള എട്ടാം വട്ട ചർച്ച. ഇന്നത്തെ കോടതി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ചർച്ചയിലെ വിശദാംശങ്ങളും കേന്ദ്രസർക്കാർ കോടതിയെ അറിയിക്കും.
Story Highlights – supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here