Advertisement

മോഷണം പോയ വാഹനം 2 വർഷത്തിനു ശേഷം കണ്ടെത്തി; ഉപയോഗിക്കുന്നത് പൊലീസ് ഓഫീസർ

January 6, 2021
Google News 2 minutes Read
police officer stolen car

മോഷണം പോയ വാഹനം 2 വർഷത്തിനു ശേഷം കണ്ടെത്തിയപ്പോൾ അത് ഉപയോഗിക്കുന്നത് പൊലീസ് ഓഫീസർ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂർ സ്വദേശിയായ ഒമേന്ദ്ര സോണി എന്നയാളാണ് മോഷണം പോയ തൻ്റെ കാർ പൊലീസുകാരൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.

2018 ഡിസംബർ 31ന് ഒരു കാർ വാഷിംഗ് സെൻ്ററിൽ വച്ചാണ് കാർ മോഷണം പോകുന്നത്. തുടർന്ന് സോണി പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാറ് കണ്ടെത്താനായില്ല.

ബുധനാഴ്ച ഒരു സർവീസ് സെൻ്ററിൽ നിന്ന് സോണിക്ക് ഒരു കോൾ വന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് സർവീസ് ചെയ്ത ശേഷം കാറിനു കുഴപ്പമുണ്ടോ എന്ന് ചോദിക്കാനായിരുന്നു കോൾ.

“ചോദ്യത്തിൽ ഞാൻ അതിശയിച്ചു. മുൻപെപ്പോഴോ ഞാൻ അവിടെ എൻ്റെ വാഹനം സർവീസ് ചെയ്യാൻ നൽകിയിരുന്നു. അങ്ങനെയാണ് അവർക്ക് എൻ്റെ നമ്പർ ലഭിച്ചത്. ഞാൻ സർവീസ് സെൻ്ററിലേക്ക് പോയി. സർവീസിനു ശേഷം ബിത്തൂർ പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനു നൽകിയെന്ന് അവർ എന്നെ അറിയിച്ചു. എൻ്റെ വാഹനം കണ്ടെത്തിയ വിവരം പൊലീസ് എന്തുകൊണ്ട് എന്നെ അറിയിച്ചില്ല എന്ന് ഞാൻ ചിന്തിച്ചു.”- സോണി പറഞ്ഞു.

അതേസമയം, പിടിച്ചെടുത്ത വാഹനങ്ങളിൽ നിന്നാണ് ഈ കാർ താൻ കണ്ടെടുത്തതെന്ന് പൊലീസ് ഓഫീസർ പറയുന്നു. വാഹനം ഏറ്റെടുക്കാൻ ആരും എത്താത്തതു കൊണ്ടാണ് താൻ എടുത്തത് എന്നും ഇദ്ദേഹം പറഞ്ഞു. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താൻ ഉത്തരവായിട്ടുണ്ട്.

Story Highlights – UP police officer found using stolen car in Kanpur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here