സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും കസ്റ്റംസ് നോട്ടിസ്
ഡോളര്‍ കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും നോട്ടിസ് നല്‍കി കസ്റ്റംസ്. വീട്ടിലേക്കാണ് കസ്റ്റംസ് നോട്ടിസ് അയച്ചത്. നേരത്തെ നോട്ടിസ് അയച്ചത് ഓഫീസ് വിലാസത്തിലായിരുന്നു.
അസി. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നാണ് കസ്റ്റംസ് നിലപാട്. കെ അയ്യപ്പനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ മാത്രം അനുമതി മതിയെന്നും കസ്റ്റംസ്.
അതേസമയം കേസില്‍ കസ്റ്റംസ് അന്വേഷണം തടസപ്പെടുത്തില്ലെന്ന് പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. കസ്റ്റംസ് അന്വേഷണത്തില്‍ നടപടി ക്രമങ്ങള്‍ പാലിക്കണം. കസ്റ്റംസിന് കത്ത് നല്‍കിയത് ചട്ടം സൂചിപ്പിച്ചെന്നും സ്പീക്കര്‍. സെക്രട്ടേറിയറ്റിന്റെ വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ടായിരിക്കണം അന്വേഷണമെന്നും സ്പീക്കര്‍ പറഞ്ഞു.
Read Also : ‘കെ.അയ്യപ്പന് ഹാജരാകാൻ കഴിയില്ല’; കസ്റ്റംസിന് മറുപടിയുമായി സ്പീക്കറുടെ ഓഫിസ്
സ്പീക്കറുടെ അനുമതി ഇല്ലാതെ നോട്ടിസ് നല്‍കാനാവില്ലെന്നും സഭാ വളപ്പില്‍ ഉള്ളവര്‍ക്ക് പരിരക്ഷയുണ്ടെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. പ്രചരിക്കുന്ന വാര്‍ത്തകളില്‍ വസ്തുത ഇല്ലെന്നും ശ്രീരാമകൃഷ്ണന്‍. ചട്ടം 165 എംഎല്‍എമാര്‍ക്ക് മാത്രമല്ല ബാധകമെന്നും സ്പീക്കര്‍. നിയമപരിരക്ഷ ജീവനക്കാര്‍ക്കും ബാധകമാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
Story Highlights – p sriramakrishnan, customs, dollar smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here